ഒറ്റപ്പാലം. പാലപ്പുറത്ത് മോഷണശ്രമം തടഞ്ഞ വൃദ്ധദമ്പതികളെ വെട്ടിപരിക്കേൽപ്പിച്ചു .സുന്ദരേശൻ, അംബികാദേവി എന്നിവർക്കാണ് പരുക്കേറ്റത്.മോഷണം പ്രതിരോധിക്കാൻ ശ്രമിച്ചപ്പോൾ മടവാൾ കൊണ്ട് വെട്ടുകയായിരുന്നു. പ്രതി പഴനി സ്വദേശി ബാലനെ അരമണിക്കൂർ കൊണ്ട് പോലീസ് പിടികൂടി
ഇന്ന് പുലർച്ചെ രണ്ടുമണിയോടെ വീടിനുള്ളിലെ അലമാരക്ക് സമീപം മോഷ്ടാവ് നിൽക്കുന്നത് കണ്ട അംബിക ദേവി, ഭർത്താവ് സുന്ദരേശനെ വിവരമറിയിച്ചു. മോഷണം തടയാൻ ശ്രമിക്കുന്നതിനിടെ മോഷ്ടാവ് ഇരുവരെയും കയ്യിൽ ഉണ്ടായിരുന്ന മടവാൾ ഉപയോഗിച്ച് മാറി മാറി വെട്ടി.ദമ്പതികളുടെ മൊബൈൽ ഫോൺ എടുത്താണ് കള്ളൻ വീട്ടിൽനിന്ന് കടന്നു കളഞ്ഞത്.ദമ്പതികൾ ഉടൻ ഒറ്റപ്പാലം പൊലീസിൽ വിവരം അറിയിച്ചു.മൊബൈൽ ഫോണിൻ്റെ ടവർ ലൊക്കേഷൻ പിൻതുടർന്ന് പ്രതിയെ അര മണിക്കൂറിനകം ലക്കിടിയിൽ വെച്ച് പിടികൂടി.
സുന്ദരേശന് നെറ്റിയിലും മുതുകിലുമാണ് വെട്ടേറ്റത്. അംബികാദേവിയുടെ ഇരു കൈകൾക്കും വെട്ടേറ്റു .ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്.പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വീട്ടിൽ നിന്നും ഒന്നും നഷ്ടമായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.മോഷണസംഘത്തിൽ കൂടുതൽ പേരുണ്ടോയെന്ന് പൊലീസിന് സംശയമുണ്ട്. വീട്ടിയ് ഇ.ാളാണ് കടന്നതെന്ന് ദന്പതികള്പറയുന്നു.