ട്രാഫിക് സിഗ്നലില്‍ ടൂവീലറില്‍ കാത്തുനിന്ന സര്‍ക്കാര്‍ ജീവനക്കാരന് ക്രൂര മര്‍ദനം,വിഡിയോ

Advertisement

തിരുവനന്തപുരം. ട്രാഫിക് സിഗ്നലില്‍ ടൂവീലറില്‍ കാത്തുനിന്ന സര്‍ക്കാര്‍ ജീവനക്കാരന് ക്രൂര മര്‍ദനം.ട്രാഫിക് സിഗ്നലില്‍ ഹോണ്‍ മുഴക്കിയെന്ന് ആരോപിച്ചാണ് മുന്നില്‍ ടൂവീലറിലുണ്ടായിരുന്ന രണ്ടുപേര്‍ മര്‍ദ്ദിച്ചത്.നെയ്യാറ്റിന്‍കര സ്വദേശി പ്രദീപിനാണ് നിറമണ്‍കരയില്‍ വെച്ച് മര്‍ദനമേറ്റത്

ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കളാണ് മര്‍ദിച്ചത്. മറ്റാരോ ഹോണ്‍ അടിച്ചതാണെന്ന് പ്രദീപ്.ഹോണ്‍ അടിച്ചത് താനല്ലെന്ന് പറഞ്ഞിട്ടും മര്‍ദനം തുടര്‍ന്നെന്നും പരാതിയുണ്ട്. കരമന പോലീസിൽ പരാതി നല്‍കി

പോലീസ് കേസെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ഹെല്‍മെറ്റ് പോലുമില്ലാതെയാണ് യുവാക്കള്‍ യാത്ര ചെയ്തത്.

Advertisement