തകഴി. ഡിവൈഎസ്പി ഓടിച്ച കാറിടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു.പാണ്ടിയപ്പള്ളി സ്വദേശി എം ഉണ്ണിയാണ് മരിച്ചത്. പത്തനംതിട്ട സെപ്ഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി പി കെ സാബു ഓടിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.ഡിവൈഎസ്പിക്കെതിരെ മനപ്പൂർമല്ലാത്ത നരഹത്യക്ക് കേസ് എടുത്തു.
തകഴിലെവല്‍ ക്രോസ് ഇറങ്ങിയ ശേഷം എതിർ ദിശയിൽ വന്ന സൈക്കിൾ യാത്രികനെ ഇടിച്ചു തെറിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.
ജപ്പാൻ കുടിവെള്ള പദ്ധതിക്കായി ഒരു വശത്ത് റോഡ് കുഴിച്ചിട്ടിട്ടുണ്ട്. ഇതാണ് അപകടത്തിന്റെ പ്രാഥമിക കാരണമായി പോലീസ് ചൂണ്ടികാണിക്കുന്നത്. കാർ അമിത വേഗത്തിലായിരുന്നു എന്ന് ദൃക്‌സാക്ഷികളും പറയുന്നു.
RTO റിപ്പോർട്ട് തേടിയിട്ടുണ്ട്.