സ്വകാര്യ ആശുപത്രിയിൽ അതിക്രമം ,സൈനികനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

Advertisement

തിരുവനന്തപുരം. സ്വകാര്യ ആശുപത്രിയിൽ അതിക്രമം കാട്ടിയ സൈനികനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.ഡോക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും വനിതാ ഡോക്ടറെ അസഭ്യം വിളിച്ചെന്നുമുള്ള കേസിനു പുറമെ പൊലീസുകാരെ അസഭ്യം വിളിച്ച സംഭവത്തിലും കേസെടുത്തിട്ടുണ്ട്.സൈനികൻ ഭരതന്നൂർ സ്വദേശി വിമൽ വേണുവിനെതിരയാണ് കേസെടുത്തത്.

ഇന്നലെ രാത്രി കല്ലറ പാങ്ങോടുള്ള സ്വകാര്യ ആശുപത്രിയിലാണ് സംഭവമുണ്ടായത്.കാലിൽ മുറിവുമായെത്തിയ ഇയാളാട് എന്ത് സംഭവിച്ചതാണെന്ന് ചോദിച്ചതിനായിരുന്നു അതിക്രമം.വിമൽ വേണു ഒളിവില്ലെന്നാണ് പോലീസ് നിലവിൽ കരുതുന്നത്.ഇയാൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്.ഇയാളുടെ വിവരങ്ങൾ തേടി പോലീസ് പാങ്ങോട് മിലിട്ടറി ക്യാമ്പിലും സമീപിച്ചിട്ടുണ്ട്.

Advertisement