തിരുവനന്തപുരം.വിവാഹവാഗ്ദാനം നല്‍കി നാല്‍പതുകാരിയെ പീഡിപ്പിച്ച കേസിൽ തിരുവനന്തപുരത്തു വിജിലന്‍സ് ഗ്രേഡ് എസ്.സി.പി.ഒയെ അറസ്റ്റ് ചെയ്തു.തിരുവനന്തപുരം കാച്ചാണി സ്വദേശി സാബു പണിക്കരെയാണ് അറസ്റ്റ് ചെയ്തത്.
പരാതിയുടെ അടിസ്ഥാനത്തിൽ അരുവിക്കര പോലീസാണ് കേസെടുത്തത്.പീഡനം, ഐ.ടി. ആക്ട് എന്നിവയാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്.നഗ്ന വീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തി ഏഴുവര്‍ഷമായി പീഡിപ്പിച്ചു എന്നാണ് കേസ്.തിരുവനന്തപുരം,തൃശൂർ,എറണാകുളം എന്നിവിടങ്ങളിലെ ഹോട്ടലുകളിൽ എത്തിച്ചു പല തവണ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി.