സ്‌കൂട്ടർ അപകടത്തിൽ പരുക്കേറ്റ ആളെ രക്ഷിക്കാനെത്തിയവര്‍ ഞെട്ടി,ആളെ കവറോടെ പൊലീസ് എടുത്തു

Advertisement

കാസർഗോഡ്. ചേറ്റുകുണ്ടിൽ സ്‌കൂട്ടർ അപകടത്തിൽ പരുക്കേറ്റ ആളിൽ നിന്ന് നാട്ടുകാർ കഞ്ചാവ് പിടികൂടി. കണ്ണൂരിലേക്ക് കടത്തുകയായിരുന്ന നാല് കിലോ കഞ്ചാവുമായി മഞ്ചേശ്വരം കുഞ്ചത്തൂർ സ്വദേശി മുഹമ്മദാണ് പിടിയിലായത്


കുഞ്ചത്തൂർ സ്വദേശി മുഹമ്മദ് സഞ്ചരിച്ച സ്കൂട്ടർ കാസർഗോഡ് ചേറ്റുകുണ്ടിൽ വെച്ചാണ് അപകടത്തിൽപ്പെട്ടത്. മുഹമ്മദിനെ രക്ഷിക്കാനായി നാട്ടുകാർ ഓടികൂടി. ഇതിനിടെയാണ് അപകടം നടന്ന സ്ഥലത്ത് നിന്ന് രണ്ട് പാക്കയ്റ്റുകളിലായി സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തിയത്

നാട്ടുകാർ വിവരമറിയച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ബേക്കൽ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തതിലൂടെ കഞ്ചാവ് കണ്ണൂരിലെ സുഹൃത്തിനെ കൈമാറാൻ പോവുകയായിരുന്നുവെന്ന് ഇയാൾ സമ്മതിച്ചു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് പ്രതിയെ പ്രാഥമിക ചികിത്സയ്ക്കായി സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു