മലയാളം അറിയാത്ത ഇതര സംസ്ഥാനക്കാർ ഉൾപ്പെടെ കൂട്ടത്തോടെ ലേണേഴ്സ് പാസായതിൽ അന്വേഷണത്തിന് ഉത്തരവ്

Advertisement

കൊച്ചി.മലയാളം അറിയാത്ത ഇതര സംസ്ഥാനക്കാർ ഉൾപ്പെടെ കൂട്ടത്തോടെ ലേണേഴ്സ് പാസായതിൽ ട്രാൻസ്പോർട്ട് കമ്മീഷണർ അന്വേഷണത്തിന് ഉത്തരവായി.
പറവൂരിൽ ബംഗാളി ഭാഷ മാത്രം അറിയുന്നവരും ലേണേഴ്സ് പാസായതായി കണ്ടെത്തിരുന്നു. കോവിഡ് കാലത്ത് പരീക്ഷ വീട്ടിലിരുന്ന് എഴുതാൻ അനുവദിച്ചിരുന്ന ഇളവ് മുതലെടുത്ത് ആണ് ക്രമക്കേട്. ഡ്രൈവിങ് സ്ക്കൂളുകൾ ക്രമക്കേടിന് കൂട്ടുനിന്നതായിയും ഡ്രൈവിംഗ് ലൈസൻസിംഗ് അതോറിറ്റി കണ്ടെത്തി. ക്രമക്കേട് നടത്തിയവരുടെ ലൈസൻസ് റദ്ദാക്കാനും തട്ടിപ്പിന് കൂട്ടുന്ന ഡ്രൈവിംഗ് സ്കൂളുകൾക്കെതിരെ നടപടിയെടുക്കാനും നിർദ്ദേശമുണ്ട്.

Advertisement