FACT യിൽ 45 ടെക്നീഷ്യൻ ഒഴിവുകൾ

Advertisement

FACT യിൽ (എറണാകുളം ഉദ്യോഗമണ്ഡൽ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ്) 45 ടെക്നീഷ്യൻ (പ്രോസസ്) ഒഴിവ്. പുരുഷൻമാർക്കാണ് അവസരം. ഇന്ത്യയ്ക്ക് അകത്തും പുറത്തും നിയമനമുണ്ടാകാം. ഓൺലൈൻ അപേക്ഷ നവംബർ 16 വരെ.

യോഗ്യത: കെമിസ്ട്രി/ഇൻഡസ്ട്രിയൽ കെമിസ്ട്രിയിൽ ബിഎസ്‌സി അല്ലെങ്കിൽ കെമിക്കൽ എൻജിനീയറിങ്/കെമിക്കൽ ടെക്നോളജി (പെട്രോകെമിക്കൽ ടെക്നോളജി ഉൾപ്പെടെ) ഡിപ്ലോമ, 2 വർഷ പരിചയം (പരിചയം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് സൈറ്റ് കാണുക).

പ്രായപരിധി: 35. അർഹർക്ക് ഇളവ്.

ശമ്പളം: 9250-32,000.

ഫീസ്: 590. പട്ടികവിഭാഗം, വിമുക്തഭടൻ എന്നിവർക്കു ഫീസില്ല.

ഓൺലൈനായി അടയ്ക്കണം.

http://www.fact.co.in