കൊച്ചിൻ ഷിപ്പ് യാർഡിൽ എഞ്ചിനിയറിംഗ് ബിരുദധാരികൾക്ക് അവസരം

Advertisement

കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡിൽ(CSL) പ്ലെയ്‌സ്‌മെന്റ് അവസരങ്ങളുള്ള മറൈൻ എഞ്ചിനീയറിംഗ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (METI) നടത്തുന്ന 1 വർഷത്തെ പ്രീ-സീ GME കോഴ്‌സ് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.

CSL നിയമനം 2022
ബോർഡിന്റെപേര് : Cochin Shipyard Ltd(CSL)
തസ്തികയുടെപേര് : Marine engineering trainee
ഒഴിവുകളുടെ എണ്ണം : വിവിധ ഇനം
അവസാന തീയതി : 15/12/2022
നിലവിലെ സ്ഥിതി: അപേക്ഷകൾ സ്വീകരിക്കുന്നു

വിദ്യാഭ്യാസ യോഗ്യത:
മെക്കാനിക്കൽ എഞ്ചിനീയറിംഗ്/അനുബന്ധ സ്ട്രീമുകളിൽ കുറഞ്ഞത് 50% മാർക്കോടെ ബിരുദം (മെക്കാനിക്കൽ പ്രധാന വിഷയമായി)/നേവൽ ആർക്കിടെക്ചർ/അസോസിയേറ്റഡ് സ്ട്രീമുകൾ (നാവിക വാസ്തുവിദ്യ പ്രധാന വിഷയമായി)/BE മറൈൻ എഞ്ചിനീയറിംഗ് (ഡിജി അംഗീകാരമില്ലാത്തത്) യോഗ്യത നേടിയവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

പ്രായപരിധി:
01/01/2023-തീയതി പ്രകാരം അപേക്ഷ സമർപ്പിക്കുന്ന സ്ഥാനാർത്ഥികൾക്ക് 28 വയസ്സ് പ്രായ പരിധിയിലുള്ളവരിയിരിക്കണം.

അപേക്ഷിക്കേണ്ട വിധം:
അപേക്ഷ സമർപ്പിക്കുന്നതിനായും കൂടുതൽ വിവരങ്ങൾക്കായി https://cochinshipyard.in/ വെബ്സൈറ്റ് സന്ദർശിക്കുക.
അപ്രന്റീസായി എൻറോൾമെന്റ്/രജിസ്‌ട്രേഷൻ എന്നിവയ്ക്കായി താഴെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഉദ്യോഗാർത്ഥികൾ ആദ്യം നാറ്റ്‌സിന്റെ (നാഷണൽ അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗ് സ്‌കീം) വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്

https://portal.mhrdnats.gov.in.


അപ്രന്റീസായി എൻറോൾമെന്റ്/രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ ശേഷം, ഉദ്യോഗാർത്ഥികൾ CSL വിജ്ഞാപനം ചെയ്യുന്ന പരിശീലന സീറ്റുകളിലേക്ക് NATS പോർട്ടലിലൂടെ ഓൺലൈനായി അപേക്ഷിക്കണം.

1


സർട്ടിഫിക്കറ്റ് വെരിഫിക്കേഷനുള്ള കോൾ ലെറ്ററുകൾ ഷോർട്ട് ലിസ്റ്റു ചെയ്ത ഉദ്യോഗാർത്ഥികൾക്ക് തപാൽ വഴി അയയ്ക്കില്ല. വെബ്‌സൈറ്റ് cochinshipyard.in > career page > CSL കൊച്ചി എന്ന ഇ-മെയിൽ/പബ്ലിക്കേഷൻ വഴി അവരെ അറിയിക്കും.

Advertisement