സി എം ഡിയിൽ കരാർ ഒഴിവുകൾ

Advertisement

കേരള സർക്കാരിന്റെ വ്യവസായ വാണിജ്യ വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (സിഎംഡി) കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.

കേരള CMD റിക്രൂട്ട്മെന്റ് 2022
ബോർഡിന്റെ പേര് കേരള CMD
തസ്തികയുടെ പേര് ബിസിനസ് അനലിസ്റ്റ്
ഒഴിവുകളുടെ എണ്ണം 02
അവസാന തീയതി 30/11/2022
സ്റ്റാറ്റസ് അപേക്ഷ സ്വീകരിക്കുന്നു

വിദ്യാഭ്യാസ യോഗ്യത:
MBA ഫിനാൻസ്/MA ഇക്കണോമിക്‌സ് അല്ലെങ്കിൽ CA/CS/CMA അല്ലെങ്കിൽ ബിടെക്കിൽ ഇന്റഗ്രേറ്റഡ് MBA, LLB അല്ലെങ്കിൽ ഇന്റർമീഡിയറ്റ് (പ്രശസ്ത സ്ഥാപനത്തിൽ നിന്ന് കമ്പ്യൂട്ടർ സയൻസ്/ഇൻഡസ്ട്രിയൽ യോഗ്യത നേടിയവർക്ക് മുൻഗണന നൽകുന്നു)


പ്രായം:
30 വയസ്സിന് താഴെ പ്രായ പരിധിയിലുള്ളവരായിരിക്കണം.

ശമ്പളം:
പ്രസ്തുത തസ്തികയ്ക്കായി പ്രതിമാസം Rs. 25,000/ – Rs. 30,000/- രൂപ വരെ പ്രതിഫലം നൽകുന്നു.

പ്രവർത്തി പരിചയം:
ബിസിനസ്/ മാർക്കറ്റ് അനലിസ്റ്റ് റോളിൽ 2 വർഷത്തെ പരിചയം.

ആവശ്യമായ കഴിവുകൾ


പ്രശ്‌നപരിഹാര നൈപുണ്യത്തോടുകൂടിയ മികച്ച വിശകലന, സംഖ്യാ വൈദഗ്ധ്യം ഉണ്ടായിരിക്കണം.
എംഎസ് ഓഫീസിലും മറ്റ് ഐടി വൈദഗ്ധ്യത്തിലും ഉയർന്ന പ്രാവീണ്യം
ശക്തമായ ആശയവിനിമയവും അവതരണ കഴിവുകളും


ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്:
രജിസ്റ്റർ ചെയ്ത ഇ-മെയിൽ ഐഡി വഴി പ്രൊഫഷ്യൻസി ടെസ്റ്റ്/ഇന്റർവ്യൂവിനുള്ള കോൾ ലെറ്ററുകൾ ഡൗൺലോഡ് ചെയ്യാൻ CMD അറിയിപ്പ് അയച്ചേക്കാം.

അപേക്ഷിക്കേണ്ട രീതി:
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ കരിക്കുലം വീറ്റ (സിവി) hr@kcmd.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു കൊണ്ട് അപേക്ഷിക്കാം.
അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് “subject” ലൈനിൽ അപേക്ഷകർ അപേക്ഷിച്ച POST വ്യക്തമായി സൂചിപ്പിക്കണം
ശേഷം അപേക്ഷകർ തങ്ങളുടെ CV ഫയൽ അറ്റാച്ച് ചെയ്ത് send ചെയ്യാവുന്നതാണ്.