സർക്കാർ അപേക്ഷാ ഫോമുകളിൽ ഇനി ഭാര്യ മാറും

Advertisement

തിരുവനന്തപുരം.സർക്കാർ അപേക്ഷാ ഫോമുകളിൽ ഭാര്യ എന്ന് എഴുതുന്നത് മാറ്റാൻ നിർദേശം . പകരം ജീവിത പങ്കാളിയെന്ന് രേഖപ്പെടുത്തണം .
ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്റെ സർക്കുലർ പുറത്തിറങ്ങി .ആവശ്യമായി വരുന്ന സന്ദർഭങ്ങളിൽ ഏതെങ്കിലും ഒരു രക്ഷിതാവിന്റെ മാത്രമായോ രണ്ട് രക്ഷിതാക്കളുടെയും വിവരങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള ഓപ്ഷ്ൻ അനുവദിക്കണം .
അവൻ/ അവന്റെ എന്ന് മാത്രം ഉപയോഗിക്കുന്നതിന് പകരം , അവൻ അല്ലെങ്കിൽ അവൾ എന്ന് ഉപയോഗിക്കാനും നിർദേശമുണ്ട് .
അപേക്ഷാ ഫോമുകളിൽ ലിംഗ നിഷ്പക്ഷത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം