കൊച്ചി: വീട്ടമ്മയെ പീഡിപ്പിച്ച സി.ഐ സുനു സ്ഥിരം കുറ്റവാളിയെന്ന് സിപിഎം നേതാവും കേന്ദ്ര കമ്മിറ്റി അംഗവുമായ പി കെ ശ്രമീതി.
വേലിതന്നെ വിളവു തിന്നുന്നോ എന്ന ചോദ്യവുമായി കേരളപൊലീസിനെയും ശ്രീമതി വിമർശിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷവിമർശനം ഉയരുന്നതിനിടെയാണ് സിപിഎം കേന്ദ്രകമ്മിറ്റി അംഗംതന്നെ പൊലീസിനെതിരെ രംഗത്തെത്തിയത്.