കൊച്ചി.എൽദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സർക്കാരിന്റെ അപ്പീലില്‍ ഹൈക്കോടതി ഇന്ന് വീണ്ടും വാദം കേൾക്കും. സർക്കാരിന്റെ ഹർജി കഴിഞ്ഞ ദിവസം പരിഗണിക്കവെ ഹൈകോടതി നിരവധി ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു.
ഉഭയ സമ്മത പ്രകാരമായിരുന്നോ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെതെന്ന ചോദ്യമായിരുന്നു അതിൽ പ്രധാനം.
തങ്ങൾ മാനസികമായും അല്ലാതെയും അടുപ്പത്തിൽ ആയിരുന്നു എന്ന ആദ്യ മൊഴിയിലൂടെ ഉഭയസമ്മത പ്രകാരമാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്ന് വ്യക്തമാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. എന്നാൽ
ഉഭയക്ഷി സമ്മതപ്രകാരം എത്ര തവണ ബന്ധപ്പെട്ടാലും ഒരുതവണ എതിർപ്പ് പ്രകടിപ്പിച്ചാൽ അത് ബലാത്സംഗം തന്നെയാണെന്നാണ് സർക്കാരിന്റെ വാദം. അതേ സമയം ബലാത്സംഗം പോലെ ക്രൂരമാണ് വ്യാജ ആരോപണം ഉന്നയിക്കുന്നതെന്നും കോടതി പറഞ്ഞിട്ടുണ്ട്.
എൽദോസിന്റെ കുടുംബം സ്വാധീനിച്ചിരുന്നുവെന്ന് പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു. എം.എൽ.എ യുടെ ഭാര്യ ഇരയുമായി നടത്തിയ വാട്ട്സാപ്പ് ചാറ്റ് കോടതിക്ക് കൈമാറിയിട്ടുണ്ട്.