തൃശൂര്‍.അതിരപ്പിള്ളി ഷോളയാര്‍ ആനമല റോഡില്‍ ഒറ്റയാന്‍ കബാലി യാത്രക്കാരെ വിറപ്പിച്ചത് മണിക്കൂറുകള്‍. അമ്പലപ്പാറ മുതല്‍ ആനക്കയം വരെ എട്ട് കിലോമീറ്ററിലേറെ ദൂരം വാഹനങ്ങള്‍ തടഞ്ഞിട്ടും
റോഡിലൂടെ തലങ്ങും വിലങ്ങും നടന്നും യാത്രക്കാരെ ഭീതിയിലാഴ്ത്തിയ ആന. സ്വകാര്യബസിനു നേരെ ഓടി അടുത്തതോടെ കൂട്ടനിലവിളി ആയി. ബസ് പിന്നോട്ടോടിച്ചെങ്കിലും പതിവിനു വിപരീതമായി ആന പിന്തുടര്‍ന്നു. ബസ് തിരിച്ചെടുക്കാനുള്ള സ്ഥലമില്ലാത്ത റോഡ് ആയതിനാല്‍ ബസ് ജീവനക്കാര്‍ പിന്നോട്ട് ഓടിക്കുകയായിരുന്നു. എട്ട് കിലോമീറ്ററോളം പിറകോട്ട്
എടുത്താണ് ആനയില്‍ നിന്ന് രക്ഷപ്പെട്ടത്. കെഎസ്ആര്‍ടിസി ബസിന് നേരെയും ആനയുടെ ആക്രമണം ഉണ്ടായി. ആഴ്ചകളായി ആനമല പാതയില്‍ ഈ ഒറ്റയാന്‍റെ ശല്യം ഉള്ളതായാണ് നാട്ടുകാരും യാത്രക്കാരും പറയുന്നത്.
മദപ്പാടിലുള്ള കബാലി എന്ന കൊമ്പന്‍ ഇപ്പോള്‍ മേഖലയില്‍ സ്ഥിരം ഭീഷണിയാണ്.