ടിപ്പറില്‍ നിന്നും ഗ്രാവല്‍ പൂര്‍ണമായി നീങ്ങിയോ എന്നറിയാന്‍ തല അകത്തേക്കിട്ടു നോക്കി, പിന്‍ഭാഗത്തെ വാതിലിനിടയില്‍ തല അകപ്പെട്ട് ലോറി ഉടമ മരിച്ചു

Advertisement

ആലപ്പുഴ: ടിപ്പര്‍ ലോറിയുടെ പിന്‍ഭാഗത്തെ വാതിലിനിടയില്‍ തല അകപ്പെട്ട് ലോറി ഉടമ പൊന്നാട് വാഴയില്‍ താജുദീന്‍ (50) മരിച്ചു.

ആലപ്പുഴ വിജയ് ബീച്ച് പാര്‍ക്കിന് വടക്ക് ഇന്നലെ രാവിലെ 9.30നായിരുന്നു അപകടം. ബൈപാസ് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് കുഴിച്ചെടുത്ത മണ്ണ് നീക്കം ചെയ്യാന്‍ എത്തിയപ്പോഴായിരുന്നു അപകടം.

ടിപ്പറില്‍ നിന്ന് നേരത്തെ ഇറക്കിയ ഗ്രാവലിന്റെ ബാക്കി മണ്ണുമാന്തി ഉപയോഗിച്ച് നീക്കുന്നതിനിടെ ഗ്രാവല്‍ പൂര്‍ണമായി നീങ്ങിയോ എന്നറിയാന്‍ താജുദീന്‍ തല അകത്തേക്കിട്ടുനോക്കി.

ഇതിനിടെ തല വാതിലിനിടയില്‍ പെടുകയായിരുന്നു. തലയ്ക്കു ഗുരുതര പരുക്കേറ്റ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. നോര്‍ത്ത് പൊലീസ് കേസെടുത്തു. ഭാര്യ: ഷെമി. മക്കള്‍: ആഷിക്ക്, ഹുസൈന്‍, ഇഹ്‌സാന്‍.

Advertisement