വിസി നിയമനം: യുജിസി ചട്ടം തർക്കവിഷയമല്ല, സേവ് എഡ്യൂക്കേഷൻ ഫോറം

Advertisement

തിരുവനന്തപുരം: പാർലമെന്‍റ് പാസാക്കിയ യു.ജി.സി ആക്ടിൽ വി.സി നിയമനത്തെക്കുറിച്ച് പരാമർശമില്ല എന്ന വാദം ശരിയല്ല.

വൈസ് ചാൻസലർ (വി.സി) നിയമനത്തിന് യു.ജി.സി നിഷ്കർഷിക്കുന്ന നിബന്ധനകളുടെ നിയമസാധുത തർക്കവിഷയമേയല്ലന്ന് സേവ് എഡ്യൂക്കേഷൻ ഫോറം അഭിപ്രായപ്പെട്ടു. പാർലമെന്‍റ് പാസാക്കിയ യു.ജി.സി ആക്ടിൽ വി.സി നിയമനത്തെക്കുറിച്ച് പരാമർശമില്ലന്ന മുൻ ലോക്സഭ സെക്രട്ടറി ജനറൽ പി.ഡി.ടി. ആചാരി വാദവും ശരിയല്ല.

  1. പാർലമെൻറിൽ ലേ ചെയ്‌തിട്ടുള്ളതാണ് യു.ജി.സി. ചട്ടം, അതിനെ കുറിച്ച് ഉദ്യോഗസ്ഥർ എഴുതി തയ്യാറാക്കിയതാണ് എന്ന് പറയാൻ പാടില്ലാത്തതാണ്. കാരണം യു.ജി.സി. അംഗീകരിച്ചിട്ടുള്ള ചട്ടം യു.ജി.സി. ചെയർമാൻ ഉൾപ്പെടുന്ന അക്കാദമിഷ്യൻസ് ഇരുന്ന് ചർച്ച ചെയ്‌ത്‌ തയ്യാറാക്കിയിട്ടുള്ളതാണ്.

2.യൂണിവേഴ്സിറ്റിയുടെ പ്രവർത്തനത്തിന്റെ വിശദാംശങ്ങൾ സ്റ്റാച്യുറ്റിൽ (statute) ആണ് ഉള്ളത്. എന്നാൽ അത് നിയമസഭയിൽ പാസ്സായ നിയമം അല്ല . എന്ന് കരുതി അത് ബാധകമല്ല എന്ന് പറയാനാവില്ല.

  1. യു.ജി.സി തയാറാക്കിയ ചട്ടങ്ങളിലാണ് വി.സി നിയമനത്തിന് നിബന്ധനകൾ പറയുന്നത് എന്നത് ശരിയാണ്. നിയമത്തിനു അംഗീകാരവും അതിനു കീഴിൽ വരുന്ന ചട്ടങ്ങൾക്ക് അംഗീകാരമില്ലാതെയും ആയാൽ സർവകലാശാല സ്റ്റാച്യുറ്റ് (statute) തിരസ്കരിക്കേണ്ടി വരുമെന്ന ഒറ്റ ഉദാഹരണം കൊണ്ട് തന്നെ ശ്രി ആചാരിയുടെ വാദങ്ങൾ നിലനിൽക്കില്ല എന്ന് മനസിലാക്കാം
  2. യു.ജി.സി ആക്ടിൽ വി.സി നിയമനത്തെക്കുറിച്ച് പരാമർശിക്കാതിരിക്കെ യു.ജി.സി തയാറാക്കിയ ചട്ടം പാലിക്കാൻ സംസ്ഥാന സർക്കാറുകൾ ബാധ്യസ്ഥമാണോ എന്നതാണ് തർക്കവിഷയമെന്നതും ശരിയല്ല. അങ്ങനെയെങ്കിൽ എന്തിനാണ് കാലാകാലങ്ങളിൽ യു.ജി.സി. ഇറക്കുന്ന റെഗുലേഷഷനുകളും ചട്ടങ്ങളും അതേപടി നടപ്പിലാക്കി എന്ന് കാണിച്ച് സംസ്ഥാന സർക്കാരിലെ ഉന്നത വിദ്യാഭ്യാസ വകുപ്പും അതാത് സർവകലാശാലകളിലെ അക്കാദമിക് കൗൺസിലുകളും ഉത്തരവുകൾ ഇറക്കുന്നത് ?. യു.ജി.സിയുടെ 2010 റെഗുലേഷൻ വരെ സംസ്ഥാന സർക്കാരും സർവകലാശാലകളും ഭേദഗതികൾ വരുത്തിയും വൈകിയുമാണ് നടപ്പിലാക്കികൊണ്ടിരുന്നത്. പിന്നീട് 2010 റെഗുലേഷൻറെ മൂന്നാം അമൻറ്മെൻറ് മുതൽ യു.ജി.സി. യുടെ ഗ്രാൻറ് വേണമെങ്കിൽ അതേപടിയും വൈകാതെയും നടപ്പിലാക്കിയേ മതിയാകൂ എന്ന് ബോധ്യപ്പെട്ടപ്പോൾ ഭേദഗതികൾ ഒന്നും വരുത്താതെ അതേപടി ഉടൻ നടപ്പിലാക്കാൻ തുടങ്ങുകയായിരുന്നു എന്നും ഫോറം വിശദീകരിക്കുന്നു.
Advertisement