സത്രം – പുല്ലുമേട് പരമ്പരാഗത കാനനപാതയിലൂടെ ഭക്തരെ കടത്തിവിട്ടു തുടങ്ങി

Advertisement

ശബരിമല.കൊവിഡിനെ തുടർന്ന് അടച്ചിട്ടിരുന്ന ശബരിമലയിലേക്കുള്ള സത്രം – പുല്ലുമേട് പരമ്പരാഗത കാനനപാതയിലൂടെ ഭക്തരെ കടത്തിവിട്ടു തുടങ്ങി. അയ്യപ്പൻമാരുടെ സുരക്ഷിത യാത്രക്കുള്ള ക്രമീകരണങ്ങൾ വനംവകുപ്പും പോലീസും ഏ‍ർപ്പെടുത്തിത്തിയിട്ടുണ്ടു.

വന്യമൃഗങ്ങൾ ഉണ്ടോയെന്ന് നിരീക്ഷിക്കാനും മുന്നറിയിപ്പും സഹായവും നൽകാനുമായി വനപാലകരെ പലഭാഗത്തായി വിന്യസിച്ചിട്ടുണ്ട്. രാവിലെ ഏഴു മുതൽ ഉച്ചകഴിഞ്ഞ രണ്ടു വരെയാണ് സത്രത്തിൽ നിന്നും സന്നിധാനത്തേക്കും തിരിച്ചു ഭക്തരെ കടത്തി വിടുക. ഇത്തവണ അയ്യപ്പന്മാരുടെ നല്ല തിരക്ക് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും സത്രത്തിൽ ഇതുവരെ ശുചിമുറികൾ ഒന്നും ക്രമീകരിച്ചിട്ടില്ല എന്നത് പോരായ്മയായി നിലനിൽക്കുന്നുണ്ട്.

Advertisement