തളരില്ല,ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ യു ഡി എഫ് ശുപാർശ കത്തുകൾ പ്രചരണ വിഷയം ആക്കാന്‍ സിപിഎം

Advertisement

തിരുവനന്തപുരം . ശുപാർശ കത്ത് വിവാദത്തിൽ യു ഡി എഫിനെ പ്രതിരോധത്തിൽ ആക്കാൻ സിപിഎം. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ യു ഡി എഫ് എം എൽ എമാരുടെ ശുപാർശ കത്തുകൾ പ്രചരണ വിഷയം ആക്കാനാണ് സിപിഎം തീരുമാനം. ഷാഫി പറമ്പിൽ അടക്കമുള്ള നേതാക്കൾ നൽകിയ കത്തുകൾ ഫ്ലെക്സ് ബോർഡുകൾ ആക്കി
കോർപ്പറേഷൻ മുന്നിൽ സ്ഥാപിച്ചു. യു ഡി എഫിന്റെ സമരപ്പന്തലിന് സമീപത്തായാണ് ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. കത്തിന്റെ ഉള്ളടക്കം ഉൾപ്പെടുത്തി വ്യാപകമായി പോസ്റ്ററുകളും പതിച്ചിട്ടുണ്ട്

Advertisement