ശബരിമല സന്നിധാനത്തില്‍ എല്ലാവരേയും കയറ്റണം, പൊലീസ് ഹാന്‍ഡ് ബുക്കിലെ പരാമര്‍ശം വിവാദമായി

Advertisement

ശബരിമല . സന്നിധാനത്തില്‍ എല്ലാവരേയും കയറ്റണം, പൊലീസ് ഹാന്‍ഡ് ബുക്കിലെ പരാമര്‍ശം വിവാദമായി. ഇന്നലെയും ഇന്നുമായി പൊലീസ് സേനയില്‍ വിതരണം ചെയ്ത ഹാന്‍ഡ്ബുക്കിലാണ് 2018ലെ സുപ്രീംകോടതി വിധി ഉദ്ധരിച്ച പരാമര്‍ശം. പൊലീസ് ശ്രദ്ധിക്കേണ്ട വിവരപട്ടികയില്‍ പ്രഥമസ്ഥാനത്താണ് ഈ അറിയിപ്പുള്ളത്.

ഇത് രാവിലെ ബിജെപി വന്‍ വിവാദമായി എടുത്തുകാട്ടി. വീണ്ടും ശബരിമലയെ പ്രശ്ന കേന്ദ്രമാക്കാനുള്ള സര്‍ക്കാരിന്‍റെ നീക്കം ചെറുക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ മുന്നറിയിപ്പു നല്‍കി.ഇത്തരം നീക്കങ്ങൾ വിശ്വാസികള്‍ ഇടപെട്ട് തിരുത്തിച്ചതാണ്. പഴയതൊന്നും മറന്നിട്ടില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു

വിവാദഭാഗം

തുടര്‍ന്ന് അബദ്ധം സംഭവിച്ചതാണെന്നും സന്നിധാനത്ത് എല്ലാവരെയും കയറ്റണണെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ വെളിപ്പെടുത്തി. പുസ്തകം മാറ്റി പ്രിന്‍റ് ചെയ്യും. എന്നും അദ്ദേഹം അറിയിച്ചു.

സുപ്രീംകോടതി വിധി പ്രകാരം എല്ലാ തീര്‍ത്ഥാടകര്‍ക്കും ശബരിമലയിലേക്ക് തീര്‍ത്ഥാടനം അനുവദിച്ചിട്ടുണ്ടെന്ന  നിര്‍ദ്ദേശം പിന്‍വലിക്കുന്നു. നിർദ്ദേശം അച്ചടി പിശക് മാത്രമാണന്നു മന്ത്രി വിശദീകരിച്ചു. തെറ്റ് തിരുത്തി പുതിയ നിർദ്ദേശം നൽകുമെന്ന് ശബരിമല ചീഫ് കോർഡിനേറ്റർ എം ആർ അജിത്ത് കുമാർ പറഞ്ഞു.

Advertisement