കാസർഗോഡ്. ഉദ്യാവാറിൽ മദ്രസയില്‍നിന്നും വന്ന ഒമ്പത് വയസുകാരിയെ അകാരണമായി നിലത്ത് എടുത്തെറിഞ്ഞ് ലഹരിക്കടിമയായ യുവാവിന്‍റെ അക്രമം. പെൺകുട്ടിയെ ആക്രമിച്ച കുഞ്ചത്തൂർ സ്വദേശി അബൂബക്കർ സിദ്ദിഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം പ്രതി ലഹരിക്കടിമയാണെന്ന് പൊലീസ് പറഞ്ഞു
മദ്രസയിലെ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചുപോകുന്നതിനിടെയാണ് പെൺകുട്ടിയെ അബൂബക്കർ സിദ്ദിഖ് ക്രൂരമായി ആക്രമിച്ചത്. പെൺകുട്ടിയെ എടുത്തുയർത്തി നിലത്തെറിയുകയായിരുന്നു. തുടർന്ന് കുട്ടി വീട്ടിലെത്തി ബന്ധുക്കളെ വിവരം അറിയിച്ചു. എന്നാൽ നാട്ടുകാരും ബന്ധുക്കളും സ്ഥലത്തെത്തിയപ്പോഴേക്കും സിദ്ദിഖ് ഓടിരക്ഷപ്പെട്ടു
നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം സിദ്ദിഖ് ലഹരിക്കടിമയാണെന്ന് നാട്ടുകാരും പ്രതികരിച്ചു
പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് വധശ്രമം പോക്സോ, വകുപ്പുകൾ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അതേസമയം സംഭവത്തിൽ ഇടപെട്ട ബാലാവകാശ കമ്മീഷൻ കർശന നടപടി സ്വീകരിക്കണമെന്ന് പൊലീസിന് നിർദേശം നൽകി