ഓടതുറന്നുകിടക്കുന്നതിനെതിരെ സമരം,കുട്ടിക്കുമേല്‍ ചുള്ളിക്കമ്പുകളിട്ട് യൂത്ത്കോണ്‍ഗ്രസ് സമരം

Advertisement

കൊച്ചി. ഓടകള്‍ തുറന്നുകിടക്കുന്ന സംഭവത്തില്‍ കൊച്ചി നഗരസഭയില്‍ അതിരുവിട്ട പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. അഞ്ചുവയസുകാരനെ ഉപയോഗിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. ഉടുപ്പ് പോലുമില്ലാതെ കുട്ടിയെ നിലത്ത് കിടത്തി, കുഞ്ഞിന്‍റെ പുറത്ത് ചുള്ളിക്കമ്പുകളുമിട്ടായിരുന്നു പ്രതിഷേധം.

എന്നാല്‍ നിയമ പ്രശ്നങ്ങൾ അറിഞ്ഞ് തന്നെയാണ് കുട്ടിയെ സമരത്തിന് കൊണ്ടുവന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കൾ പറഞ്ഞു. ഇതിന് മുമ്പ് വാട്ടർ അതോറിറ്റി സമരത്തിൽ ഇതേ കുട്ടിയെ വെള്ളത്തിൽ കുളിപ്പിച്ച് സമരം ചെയ്യിച്ചിട്ടുണ്ടെന്നും നേതാക്കൾ പറഞ്ഞു. ഒരു മണിക്കൂർ സമയമാണ് കോർപ്പറേഷൻ കവാടത്തിൽ കുട്ടിയെ കിടത്തിയത്. സംഭവത്തില്‍ കേസെടുക്കാന്‍ സാധ്യതയുണ്ട്
കൊച്ചി പനമ്പിള്ളി നഗറിൽ തുറന്ന് കിടക്കുന്ന കാനയിൽ വീണ് മൂന്ന് വയസ്സുകാരനാണ് പരിക്കേറ്റത്.