മാധ്യമ പ്രവർത്തക ഹൈദരാബാദിൽ വാഹനപകടത്തിൽ മരിച്ചു

Advertisement

തൃശൂർ. ഇരിങ്ങാലക്കുട പിടിയൂർ സ്വദേശിയായ മാധ്യമ പ്രവർത്തക ഹൈദരാബാദിൽ വാഹനപകടത്തിൽ മരിച്ചു. പടിയൂർ സ്വദേശി വിരുത്തിപറമ്പിൽ സൂരജിന്റെ മകൾ നിവേദിത(26)ആണ് മരിച്ചത് ഹൈദരാബാദിൽ Etv ഭാരത് ചാനൽ ജീവനക്കാരി ആയിരുന്നു.

രാവിലെ ജോലിക്കു പോകാനായി റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ കാർ ഇടിച്ചുവീഴ്ത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു .ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സോണാലി ചാവ്റക്ക് ഗുരുതരമായി പരുക്കേറ്റു. നിവേദിത നേരത്തെ റിപ്പോർട്ടർ TV തൃശൂർ റിപ്പോർട്ടർ ആയിരുന്നു. സംസ്കാരം നാളെ രാവിലെ 9 ന് വീട്ടുവളപ്പിൽ നടക്കും. നിവേദിതയുടെ മരണത്തിൽ പത്രപ്രവർത്തക യൂണിയൻ അനുശോചിച്ചു

Advertisement