പോക്സോക്കേസില്‍പെട്ട അധ്യാപകനെ പുനര്‍നിയമിക്കാമോ, കേസ് സുപ്രിംകോടതിയില്‍

Advertisement

ന്യൂഡെല്‍ഹി. വിദ്യാർത്ഥികൾക്ക് എതിരായ ലൈംഗികാതിക്രമ ആക്ഷേപത്തിന് വിധേയനായ അദ്ധ്യാപകനെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിൽ നിന്നുള്ള വിഷയം സുപ്രിം കോടതി ഇന്ന് പരിഗണിയ്ക്കും. കണ്ണൂരിലെ കടമ്പൂർ ഹയർ സെക്കന്ററി സ്ക്കൂൾ മാനേജരാണ് സുപ്രിം കോടതിയെ സമീപിച്ചത്.

ഒത്തുതിർപ്പിന്റെ അടിസ്ഥാനത്തിൽ ഇര കേസിൽ നിന്ന് പിന്മാറിയ കേസിൽ തുടർന്നും ആരോപണവിധേയനെ അധ്യാപകനായി പരിഗണിയ്ക്കാൻ സാധിയ്ക്കില്ലെന്നാണ് മാനേജ് മെന്റിന്റെ വാദം. കേസിൽ ആരോപണവിധേയനെ തിരിച്ചെടുക്കാൻ കേരളാ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

പോക്സോ ആക്ട് അനുസരിച്ച രജിസ്ടർ ചെയ്ത കേസ് എതെൻകിലും സാഹചര്യത്തിൽ റദ്ദാക്കപ്പെട്ടാൽ ആരോപണ വിധേയനെ തിരിച്ചെടുക്കെണ്ട എന്ന അരുൺ സിംഗ് കേസിലെ വിധി കേരള ഹൈക്കോടതി പരിഗണിച്ചില്ലെന്നാണ് കണ്ണൂരിലെ കടമ്പൂർ ഹയർ സെക്കന്ററി സ്ക്കൂളിന്റെ വാദം.