പഴനിയിൽ ആത്മഹത്യ ചെയ്ത മലയാളി ദമ്പതികൾക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നതായി സൂചന

Advertisement

കൊച്ചി. പഴനിയിൽ ആത്മഹത്യ ചെയ്ത മലയാളി ദമ്പതികൾക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നതായി സൂചന.
എന്നാൽ മരിച്ച രഘുരാമന് സാമ്പത്തിക പ്രതിന്ധി ഉണ്ടായിരുന്നതായി തങ്ങൾക്ക് അറിയില്ലെന്ന് ആണ് കുടുംബം പറയുന്നത്.
പഴനി അടിവാരത്തിലുള്ള ലോഡ്ജിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പിൽ ചിലരെ പ്പറ്റി പരാമര്‍ശമുണ്ടായിരുന്നു.

എറണാകുളം പള്ളുരുത്തി സ്വദേശികളായ രഘുരാമന്‍ ഭാര്യ ഉഷ എന്നിവരെയാണ് പഴനിയിലെ ഹോട്ടലിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മുറി തുറക്കാത്തതിനെത്തുടർന്ന സംശയം തോന്നിയ ഹോട്ടൽ ജീവനക്കാർ പോലീസിനെ വിവരം അറിയിച്ചു. വാതിൽ തുറന്നപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. രഘുരാമന്റെ പോക്കറ്റിൽ നിന്നും ലഭിച്ച ആത്മഹത്യാക്കുറിപ്പിൽ നാട്ടിലുള്ള സുഹൃത്തുക്കളിൽ ചിലർ ജാമ്യമില്ലാ കേസിൽ കുടുക്കി എന്നും ഈ മനോവിഷമത്തിലാണ് ആത്മഹത്യ എന്നും പറയുന്നു. സിപിഎം, ബിജെപി, കോണ്‍ഗ്രസ് പാര്‍ട്ടികളും മരണത്തിന് ഉത്തരവാദികളെന്നു കുറിപ്പിൽ ഉണ്ട് . രഘു രാമന് സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നുവെന്നും മറ്റ് രാഷ്ട്രീയ ആരോപണങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും സ്ഥലം കൗൺസിർ പ്രതികരിച്ചു

എന്നാൽ രഘുരാമന് സാമ്പത്തിക പ്രതിസന്ധി ഉള്ളതായി തങ്ങൾക്ക് അറിയിലെന്നാണ് കുടുംബം പറയുന്നത്. രഘുരാമന്റെ ഭാര്യ ഉഷക്ക് എതിരെ പൂജ നടത്താം എന്ന് പറഞ്ഞ് പണം വാങ്ങി എന്ന പരാതിയിൽ പള്ളുരുത്തി സ്റ്റേഷനിൽ കേസുണ്ട്.