എറണാകുളം സബ് കോടതിയിൽ പ്രതിയുടെ ആത്മഹത്യാ ശ്രമം

Advertisement

കൊച്ചി . എറണാകുളം സബ് കോടതിയിൽ പ്രതിയുടെ ആത്മഹത്യാ ശ്രമം. കൈ ഞരമ്പു മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച എറണാകുളം സ്വദേശി തൻസീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താൻ മാനസിക രോഗത്തിനു മരുന്നു കഴിക്കുന്ന ആളാണെന്നു തൻസീർ പറഞ്ഞു.

നോർത്ത് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ കോടതിയിൽ ഹാജരാക്കാൻ വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് എത്തിച്ചതായിരുന്നു. കോടതിയിൽ കയറുന്നതിനു തൊട്ടു മുമ്പാണ് കൈ ഞരമ്പു മുറിച്ചത്. ഉടൻ തന്നെ ആശുപത്രിയിലേയ്ക്കു കൊണ്ടു പോകുകയായിരുന്നു. അതേ സമയം ഇയാൾക്കെതിരെ ആത്മഹത്യാ ശ്രമത്തിനുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കാൻ കോടതി നിർദേശിച്ചു.