പരാതിയില്ലാത്ത കുടിയനുമേല്‍ നികുതി ,മദ്യകമ്പനികള്‍ക്കുള്ള വിറ്റുവരവ് നികുതി ഒഴിവാക്കാന്‍ മദ്യവിലകൂട്ടി

Advertisement

തിരുവനന്തപുരം . സംസ്ഥാനത്ത് മദ്യവില കൂടും. മദ്യകമ്പനികള്‍ക്കുള്ള വിറ്റുവരവ് നികുതി ഒഴിവാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഈ നഷ്ടം നികത്താന്‍ മദ്യത്തിന്റെ വില്‍പ്പന നികുതിയില്‍ രണ്ടു ശതമാനം വില വര്‍ധിപ്പിക്കും. നികുതി ഒഴിവാക്കുന്നതിന് അബ്കാരി ചട്ടത്തില്‍ ഭേദഗതി വരുത്തും.

സംസ്ഥാനത്ത് മദ്യത്തിന്റെ വില വര്‍ധിപ്പിക്കാനാണ് തീരുമാനം. മദ്യകമ്പനികളുടെ വിറ്റ് വരവ് നികുതി നികുതി ഒഴിവാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മദ്യ ഉല്‍പ്പാദന കമ്പനികള്‍ ബിവറേജസ് കോര്‍പ്പറേഷന് മദ്യം നല്‍കുമ്പോഴുള്ള വിറ്റുവരവ് നികുതിയാണ് ഒഴിവാക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് മദ്യകമ്പനികള്‍ ഉല്‍പ്പാദനം വെട്ടിക്കുറച്ചിരുന്നു. ഇതോടെ ജനപ്രിയ ബ്രാന്റുകളൊന്നും വില്‍പ്പനയ്ക്ക് വന്നില്ല.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 40 ശതമാനം വില സ്പിരിറ്റിന് കൂടിയ സാഹചര്യത്തില്‍ ഉയര്‍ന്ന വിലയില്‍ സ്പിരിറ്റ് വാങ്ങി കുറഞ്ഞ നിരക്കിലുള്ള മദ്യം ഉല്‍പ്പാദിപ്പിക്കാന്‍ കഴിയില്ലെന്നായിരുന്നു കമ്പനികളുടെ നിലപാട്. ഇതിലൂടെ വന്‍തോതിലുള്ള നഷ്ടം ബിവറേജസ് കോര്‍പ്പറേഷനുണ്ടായി. തുടര്‍ന്നാണ് സര്‍ക്കാരിന്റെ തീരുമാനം.

ഇതിനായി വരുന്ന നിയമസഭാ സമ്മേളനത്തില്‍ നിയമഭേദഗതി വരുത്തും. വിറ്റു വരവ് നികുതി ഒഴിവാക്കുന്നതിലൂടെ 175 കോടിയുടെ നഷ്ടമാണ് സര്‍ക്കാരിനുണ്ടാകും. ഇതു പരിഹരിക്കാനാണ് വില്‍പ്പന നികുതിയില്‍ രണ്ടു ശതമാനത്തിന്റെ വര്‍ധന വരുത്താന്‍ തീരുമാനിച്ചത്.