പാചകവാതകത്തില്‍നിന്നും തീ പടർന്നു പിടിച്ച് വീട്ടമ്മ മരിച്ചു

Advertisement

ഇടുക്കി. നാരകക്കാനത്ത് തീ പടർന്നു പിടിച്ച് വീട്ടമ്മ മരിച്ചു. നാരകക്കാനം സ്വദേശിനി കുമ്പിടിയമാക്കൽ ചിന്നമ്മ ആന്റണിയാണ് മരിച്ചത്. സംഭവം സമയം വീട്ടിൽ ചിന്നമ്മ മാത്രമാണ് ഉണ്ടായിരുന്നത്. ചെറുമകൾ സ്കൂൾ വിട്ട് എത്തിയപ്പോൾ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം അടുക്കളയിൽ കിടക്കുകയായിരുന്നു. ഗ്യാസ് സിലിണ്ടർ മറിഞ്ഞ് കിടക്കുന്ന അവസ്ഥയിലാണ് കാണപ്പെട്ടത്. ഇതിൽ നിന്നും തീ പടർന്നതാകാം അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം 80 ശതമാനം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. തങ്കമണി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ തുടങ്ങി.