ഗുരുവായൂരില്‍ ശീവേലിക്കിടെ കൊമ്പന്‍ ദാമോദര്‍ദാസ് ഇടഞ്ഞു,പാപ്പാന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, നടുക്കുന്ന രംഗത്തിനുമുന്നില്‍ വധൂവരന്മാരുടെ ഫോട്ടോഷൂട്ട് വൈറല്‍, വിഡിയോ

Advertisement

ഗുരുവായൂര്‍. ഗുരുവായൂരിൽ ശീവേലിക്ക് എത്തിച്ച കൊമ്പൻ ഇടഞ്ഞ ദൃശ്യങ്ങൾ പുറത്ത്. ദാമോദർദാസ് എന്ന കൊമ്പനാണ് ഇടഞ്ഞത്.ആനയ്ക്കുമുന്നില്‍ ഈ സമയം വധൂവരന്മാര്‍ ഫോട്ടോഷൂട്ട് നടത്തുകയായിരുന്നു.

കഴിഞ്ഞ പത്താം തീയതിയാണ് സംഭവം.. ശീവേലിക്ക് എത്തിച്ചതായിരുന്നു ആനയെ.. ചടങ്ങുകൾക്ക് ശേഷം മടങ്ങുമ്പോൾ കൊമ്പൻ ഇടയുകയായിരുന്നു. പാപ്പാൻ രാധാകൃഷ്ണന് നേരെയാണ് ആന തിരിഞ്ഞത് വധൂവരന്മാരെ ആനലക്ഷ്യം വച്ചില്ലെങ്കിലും അത്ഭുതകരമായാണ് ആനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. ആനയുടെ പശ്ചാത്തലത്തിൽ ദൃശ്യമെടുക്കാൻ ശ്രമിച്ച വിവാഹസംഘം പകർത്തിയ ദൃശ്യമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പാപ്പാനായ രാധാകൃഷ്ണനെ കാലിൽ പൊക്കി എടുക്കുകയായിരുന്നു.

ആന തുമ്പിക്കൈ കൊണ്ട് പാപ്പാനെ തൂക്കിയെടുക്കുന്നത് ദൃശ്യങ്ങളിൽ കാണാം. എന്നാൽ പിടിച്ചത് തുണിത്തുമ്പിലായത് കൊണ്ട് മാത്രം പാപ്പാൻ കഷ്ടിച്ച് രക്ഷപെടുകയായിരുന്നു. ആന പാപ്പാനെ പൊക്കി എടുക്കുന്നുണ്ടെങ്കിലും തുണിയിലാണ് പിടുത്തം വരുന്നത്. ഇതോടെ പാപ്പാൻ ഊർന്നു താഴേക്കു വീഴുന്നു. തൊട്ടടുത്ത നിമിഷം തന്നെ പാപ്പാൻ ഓടി രക്ഷപെടുന്നതായും കാണാം. ദമ്പതികളും തൊട്ടടുത്ത നിമിഷം തന്നെ ആനയുടെ മുന്നില്‍ ഓടിരക്ഷപെടുന്നത് കാണാം . ഇതിന് ശേഷം ആന വലിയ പ്രകോപനം ഉണ്ടാക്കിയില്ലെന്നാണ് വിവരം. ആനയുടെ മുകളിലും ഈ സമയം മറ്റൊരു പാപ്പാൻ ഉണ്ടായിരുന്നു. പെട്ടന്ന് തന്നെ ആനയെ തളയ്‌ക്കാനും കഴിഞ്ഞു.

1999ൽ മേൽശാന്തി കക്കാട് ഇല്ലത്ത് ദേവദാസ് നമ്പൂതിരി 4 വയസുള്ളപ്പോഴാണ് ആനയെ നടയിരുത്തിയത്. ഇപ്പോൾ ഗുരുവായൂർ ആനക്കോട്ടയിലെ തലയെടുപ്പുള്ള കൊമ്പൻമാരിൽ പ്രമുഖനാണ് ഇരട്ടച്ചങ്കന്‍ എന്നു വിളിപ്പേരുള്ള ദാമോദർ ദാസ്. കഴിഞ്ഞവര്‍ഷം മലപ്പുറം തിരുമാന്ധാംകുന്നിലും ദാമോദര്‍ദാസ് ഇടഞ്ഞത് വാര്‍ത്തയായിരുന്നു.

Advertisement