ബിജിത് ബാല സംവിധാനത്തിൽ അണിയിച്ചൊരുക്കിയ ‘പടച്ചോനേ ഇങ്ങള് കാത്തോളീ’ എന്ന സിനിമയുടെ നീളം കുറച്ചു. ശ്രീനാഥ് ഭാസി, ആൻ ശീതൾ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം പൊളിറ്റിക്കൽ സറ്റയറാണ്. നവംബർ 24ന് തിറ്റയർ റിലീസ് ചെയ്ത ചിത്രം രണ്ടര മണിക്കൂറിൽ നിന്ന് രണ്ട് മണിക്കൂറിലേക്ക് ചുരുക്കി. ചിത്രത്തിന്റെ പുതിയ പതിപ്പിന് വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.
ജോസുകുട്ടി മഠത്തിൽ, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. പ്രദീപ് കുമാർ കാവുംന്തറയാണ് ചിത്രത്തിന്റെ രചന. കണ്ണൂർ ജില്ലയിലെ ചിന്തമംഗലം:എന്ന ഗ്രാമത്തെ ആധാരമാക്കിയാണ് കഥ സഞ്ചരിക്കുന്നത്. രാഷ്ട്രീയം, പ്രണയം, വിശ്വാസം എന്നീ വിഷയങ്ങളാണ് സിനിമയിൽ പ്രതിപാദിച്ചിരിക്കുന്നത്
Home Lifestyle Entertainment ‘പടച്ചോനേ ഇങ്ങള് കാത്തോളീ’യുടെ ദൈര്‍ഘ്യം രണ്ട് മണിക്കൂറാക്കി ചുരുക്കി,വെട്ടിക്കുറച്ചു