മുസ്ലീംകളുടെ വിവാഹം പള്ളിക്കുള്ളില്‍ വച്ച് നടത്തണമെന്ന പള്ളിക്കമ്മറ്റി തീരുമാനം , ഹൈക്കോടതി സംസ്ഥാന വഖഫ് ബോര്‍ഡിന്റെ വിശദീകരണം തേടി

Advertisement

ഈരാറ്റുപേട്ട .മുസ്ലീംകളുടെ വിവാഹം പള്ളിക്കുള്ളില്‍ വച്ച് നടത്തണമെന്ന പള്ളിക്കമ്മറ്റി തീരുമാനം ചോദ്യം ചെയ്ത് നല്‍കിയ ഹർജിയില്‍ ഹൈക്കോടതി സംസ്ഥാന വഖഫ് ബോര്‍ഡിന്റെ വിശദീകരണം തേടി. ഈരാറ്റുപേട്ട തെക്കേക്കര ജുമാമസ്ജിദിലെ വിവാഹങ്ങള്‍ പള്ളികളില്‍ വെച്ച് നടത്തണമെന്ന തീരുമാനം ചോദ്യം ചെയ്ത് ഹുസൈന്‍ വലിയവീട്ടില്‍ എന്നയാളാണ് ഹൈക്കോടതിയെ സമീപിച്ചത്.

വധൂവരന്മാരുടെ ഇഷ്ടത്തിനനുസരിച്ച് വീടുകളിലും ഓഡിറ്റോറിയങ്ങളിലും നിക്കാഹ് നടത്തിയിരുന്ന പാരമ്പര്യമാണ് ഉണ്ടായിരുന്നതെന്നും അടുത്ത കാലത്താണ് നിക്കാഹ് പള്ളിയില്‍വെച്ച് നടത്തണമെന്ന് തീരുമാനമെടുത്തതെന്നും ഹര്‍ജിയില്‍ പറയുന്നു.

സ്ത്രീകള്‍ക്കും അമുസ്ലീംകള്‍ക്കും ഈ നിബന്ധന മൂലം പള്ളികളില്‍ പ്രവേശിക്കാന്‍ സാധിക്കില്ലെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു.പള്ളികളില്‍ നടക്കുന്ന മതപ്രഭാഷണ പരമ്പരകളിലും ഉറൂസുകളില്‍ ജാറങ്ങളിലും സ്ത്രീകള്‍ പ്രവേശിക്കാറുണ്ട്. എന്നാല്‍ നിക്കാഹിന് മാത്രം സ്ത്രീകള്‍ക്ക് പങ്കെടുക്കാന്‍ കഴിയാത്തത് ഇസ്ലാമിക മതാചാരങ്ങളില്‍പ്പെട്ടതല്ലെന്നും ഹര്‍ജിക്കാരന്‍ വ്യക്തമാക്കി.

Advertisement