തിരുവനന്തപുരം. പൂവച്ചലിലെ ദിവ്യയേയും മകൾ ഗൗരിയേയും ഭർത്താവ് മാഹീൻകണ്ണ്
കൊലപ്പെടുത്തിയത് ആസൂത്രിതമായെന്ന് പൊലീസ്.തമിഴ്നാട് കുളച്ചൽ സ്റ്റേഷൻ പരിധിയിലെ ആളില്ലാതുറ എന്ന സ്ഥലത്ത് കടലിൽ തള്ളിയിട്ടാണ് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ദിവ്യയുടെ ഫോൺ കടലിൽ ഉപേക്ഷിച്ചു.പ്രതികളായ മാഹീനും ഭാര്യ റുഖിയയും കുറ്റസമ്മതം നടത്തി. ഇരുവരുടേയും അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തി.
പ്രതികളായ മാഹീൻ കണ്ണിനേയും,റൂഖിയയെയും വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഇരട്ട കൊലപാതകം സംബന്ധിച്ച നിർണ്ണായക വിവരം ലഭിച്ചത്.
2011 ആഗസ്റ്റ് 11നു ഊരുട്ടമ്പലത്തെ വീട്ടിൽ നിന്നും ദിവ്യയെയും മകൾ ഗൗരിയെയും മാഹീൻ കണ്ണ് കൊണ്ട് പോയത് തമിഴ്‌നാട്ടിലെ ആളില്ലതുറൈ എന്ന സ്ഥലത്തേക്ക്.
വിവാഹിതനാണെന്ന വിവരം മറച്ചു വെച്ചു കബളിപ്പിച്ചതിനെ ചൊല്ലി ഇരുവരും തമ്മിൽ അവിടെ വെച്ചു തർക്കമുണ്ടായി.ഒടുവിൽ രണ്ടാം ഭാര്യയെയും മകളെയും ഒഴിവാക്കാൻ മാഹീൻ കണ്ണ് ഇരുവരെയും കടലിലേക്ക് തള്ളി.
ദിവ്യയുടെ മൊബൈൽ ഫോണും കടലിൽ ഉപേക്ഷിച്ചു.
19 നു ആളില്ലതുറയിൽ തന്നെ
ദിവ്യയുടെ മൃതദേഹം അടിഞ്ഞു.23നു കുട്ടിയുടെ മൃതദേഹം തേങ്ങാപട്ടണത്തു നിന്നും ലഭിച്ചു.രണ്ടു സംഭവങ്ങളിലും തമിഴ്നാട് പോലീസ് ആസ്വഭാവിക മരണത്തിന് കേസെടുത്തിരുന്നു.DNA സാമ്പിളുകളും ശേഖരിച്ചു.DNA സാമ്പിളുകൾ തമിഴ്നാട് പോലീസിൽ നിന്ന് ശേഖരിച്ചു പരിശോധന നടത്തി കൊലപാതകം ഉറപ്പിക്കാനാണ് പ്രത്യേക സംഘത്തിന്റെ നീക്കം.ദിവ്യയെയും മക്കളെയും ഒഴിവാക്കാൻ മാഹീൻ കണ്ണിന്റെ ഭാര്യ പ്രേരിപ്പിച്ചുവെന്നും അന്വേഷണ സംഘം
വിലയിരുത്തുന്നു.ഇരുവരുടെയും അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തി.