മുഖ്യമന്ത്രിയും മന്ത്രിമാരും കപ്പൽയാത്രയ്ക്ക്; മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളും യാത്രയിലുണ്ടാകും

Advertisement

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും ഏതാനും മന്ത്രിമാരും 11നു നാവിക സേനാ കപ്പലിൽ അറബിക്കടൽ യാത്ര നടത്തും. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളും യാത്രയിലുണ്ടാകും.

രാവിലെ പുറപ്പെട്ടു മൂന്നു മണിയോടെ നേവൽ ബേസിൽ മടങ്ങിയെത്തുന്ന തരത്തിലാണു പരിപാടി. നാവികസേനാ ദിനത്തിന്റെ ഭാഗമായി 3നു ദക്ഷിണ നാവിക ആസ്ഥാനത്തു നടക്കുന്ന നേവി ബാൻഡ് ഷോയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യാതിഥിയാകും. നാലിനു നാവികസേനാദിനത്തിൽ രാവിലെ ദക്ഷിണ നാവിക ആസ്ഥാനത്തെ യുദ്ധസ്മാരകത്തിൽ ഗവർണർ പുഷ്പചക്രം അർപ്പിക്കും.