ലെഗ്ഗിൻസ് ധരിച്ചു വന്നതിന് പ്രധാനാധ്യാപിക മോശമായി പെരുമാറിയെന്നു അധ്യാപികയുടെ പരാതി

Advertisement

മലപ്പുറം . ലെഗ്ഗിൻസ് ധരിച്ചു സ്കൂളില്‍ വന്നതിന് പ്രധാനാധ്യാപിക മോശമായി പെരുമാറിയെന്നു അധ്യാപികയുടെ പരാതി. എടപ്പറ്റ സി.കെ.എച്ച്. എം. ഗവ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയായ സരിത രവീന്ദ്രനാഥ് ആണ് പ്രധാനാധ്യാപികക്കെതിരെ ഡി. ഇ. ഒ ക്ക് പരാതി നൽകിയത്.

സ്ക്കൂളിലെ ഹിന്ദി അധ്യാപികയായ സരിതയാണ് പ്രധാനാധ്യാപികക്കെതിരെ ആരോപണം ഉന്നയിക്കുന്നത് .
കുട്ടികൾ യൂണിഫോം ധരിക്കാത്തത് താൻ ലെഗിൻസ് ധരിക്കുന്നത് കൊണ്ടാണെന്ന് പ്രധാനാധ്യാപിക കുറ്റപ്പെടുത്തിയെന്നു അധ്യാപിക പറയുന്നു .

പ്രധാനാധ്യാപികയുടെ വാക്കുകൾ മാനസികപ്രയാസം ഉണ്ടാക്കി, തുടർന്നാണ് പ്രധാനാധ്യാപികക്കെതിരെ ഡിഇഒ ക്ക് പരാതി നൽകിയതെന്നും സരിത രവീന്ദ്രനാഥ് പറഞു .
എന്നാൽ ഇപ്പൊൾ പ്രതികരിക്കാൻ ഇല്ലെന്നും മേലധികാരികൾ ആവശ്യപ്പെട്ടാൽ വിശദീകരണം നൽകാമെന്നും ആരോപണ വിധേയയായ സ്‌കൂളിലെ പ്രധാനാധ്യാപിക റംലത്ത് കെ കെ പറഞ്ഞു.