സ്കൂൾ കലോത്സവം ഉദ്ഘാടനച്ചടങ്ങിൽ കലാരംഗത്തെ പ്രമുഖരുടെ സാന്നിദ്ധ്യം ഉറപ്പാക്കണം

Advertisement

എൽ. സുഗതൻ

ഏറെ കൊട്ടിഘോഷിച്ച് നടത്തപ്പെടുന്ന സ്കൂൾ തലം മുതലുള്ള കലോത്സവത്തെ കുറിച്ചാണ്. സ്കൂൾ തലം മുതൽ സംസ്ഥാന തലം വരെയുള്ള കലോത്സവങ്ങളുടെ ഉദ്ഘാടനവേദികളിലോ പ്രോഗ്രാം നോട്ടീസിലോ മരുന്നിനു പോലും പലപ്പോഴും കലാരംഗത്തെ ഒരാളെയും കാണാനില്ല! ഇത് വലിയൊരു അനൗചിത്യമായി സാംസ്കാരിക കേരളത്തിനു അനുഭവപ്പെടുന്നു.

കലോത്സവത്തിലെ പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം മന്ത്രിമാരോ രാഷ്ട്രീയനേതാക്കളോ നിർവഹിക്കുമ്പോൾ കലാമത്സരങ്ങളുടെ ഉദ്ഘാടനം എങ്കിലും ഈ രംഗത്ത് നിന്നും പ്രതിഭകളായവരെയോ കലാരംഗത്തെ പ്രമുഖ ഖവ്യക്തികളെക്കൊണ്ടോ നിർവഹിപ്പിക്കാനാണ് സംഘാടകർ മുൻകൈ എടുക്കേണ്ടത്. കലാരംഗത്തേക്ക് കടന്നുവരാനാഗ്രഹിക്കുന്ന ബാലപ്രതിഭകളുടെ സദസ്സ്, ഇത്തരം അവസരങ്ങളിൽ കേൾക്കാൻ ആഗ്രഹിക്കുന്നതും കലാ സാംസ്കാരിക രംഗത്തെ ആചാര്യസ്ഥാനീയരുടെ ശബ്ദമാണ്.

സ്കൂൾ മത്സരങ്ങളിൽ നിന്നും ഉയർന്ന നിലയിൽ എത്തിയിട്ടുള്ളവരുടെ അനുഭവങ്ങൾ പങ്കു വെയ്ക്കുന്നതിലൂടെ കുട്ടികൾക്ക് അതിൽ നിന്നും വലിയ പ്രചോദനമായിരിക്കും ലഭിക്കുക.
പൊതുവിദ്യാഭ്യാസ വകുപ്പും ഇക്കാര്യത്തിiൽ ജാഗ്രത പുലർത്തേണ്ടതാണ്. അല്ലാത്തപക്ഷം മയിൽ ഇല്ലാത്ത മയിലെണ്ണ പോലെ ഒരു കോമഡി ആവും കലോത്സവം ഉദ്ഘാടന വേദികൾ! “

(സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് ആണ് ലേഖകന്‍)

Advertisement