നൻപകൽ നേരത്ത് മയക്കം ; ഐഎഫ്എഫ്കെയിൽ

Advertisement

തിരുവനന്തപുരം: പ്രേഷകരുടെ കാത്തിരിപ്പിന് വിരാമം കുറിച്ചുകൊണ്ട് മമ്മൂട്ടി ചിത്രമായ ‘നൻപകൽ നേരത്തുമയക്കം’ ഈ മാസം ഐ. എഫ് .എഫ് .കെ യിൽ ആദ്യ പ്രദർശനം നടത്തുന്നു. 12ാം തീയതിയാണ് സിനിമയുടെ പ്രദർശനം നടത്തുന്നത്.

ആദ്യ പ്രദർശനത്തിന് ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം ‘നൻപകൽ നേരത്തുമയക്കം’ ഈ മാസം 12 ന് ഐ .എഫ് . എഫ് .കെ യിൽ നടക്കുന്നു . ടാഗോർ ഹാളിൽ ആണ് ആദ്യ പ്രദർശനം നടത്തുന്നത് . ശേഷം 13 ആം തീയതി 12 മണിക്ക് ഏരിസ് പ്ലക്‌സിലും പതിലലാം തീയതി രാവിലെ 9 മണിക് അജന്ത തീയേറ്ററിലും ചിത്രം പ്രദർശിപ്പിക്കും. താരരാജാവിന്റെ പുതിയ ചിത്രം വളരെ പ്രതീക്ഷയോടെയാണ് ആരാധകർ നോക്കി കാണുന്നത് . തമിഴ് പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രം കന്യാകുമാരി , പഴനി എന്നിവിടങ്ങളിൽ ഒറ്റ ഷെഡ്യുളിലാണ് ചിത്രീകരിച്ചതു . രമ്യ പാണ്ഡ്യൻ നായികയായി അശോകൻ പ്രധാന കഥാപാത്രമായും സിനിമയിൽ എത്തുന്നു. സിനിമയുടെ കഥയെ കുറിച്ച് പലതരം അഭ്യൂഹങ്ങൾ നിലവിൽ ഉണ്ടെങ്കിലും പ്രേക്ഷകകർക്കിടയിലും സോഷ്യൽ മീഡിയയിലും വലിയരീതിയിലുള്ള സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്.