ശിവഗിരി തീർത്ഥാടന മാസാചരണം പഞ്ചായത്തുതല ഉദ്ഘാടനം നടത്തി

Advertisement

കുന്നത്തൂർ : എസ്എൻഡിപി യോഗം കുന്നത്തൂർ യൂണിയന്റെ നേതൃത്വത്തിൽ 7 പഞ്ചായത്തുകളിലെ 37 ശാഖായോഗങ്ങളെ ഏകോപിപ്പിച്ചു കൊണ്ട് നടത്തുന്ന ശിവഗിരി തീർത്ഥാടന മാസാചരണത്തിന്റെ  പഞ്ചായത്തുതല സമ്മേളനങ്ങളുടെ ഉദ്ഘാടനം ശാസ്താംകോട്ട   3044-ാം നമ്പർ പനപ്പെട്ടി ശാഖാങ്കണത്തിൽ   യൂണിയൻ സെക്രട്ടറി ഡോ. പി.കമലാസനൻ നിർവഹിച്ചു.   ബ്രഹ്മശ്രീ സാന്ദ്രാനന്ദ സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തി.  യൂണിയൻ വൈസ് പ്രസിഡന്റെ് റാം മനോജ് അദ്ധ്യക്ഷനായി. 

 കൗൺസിലർമാരായ അഡ്വ. സുഭാഷ് ചന്ദ്രബാബു, അഖിൽ സിദ്ധാർത്ഥ്,  സി.ആർ. ശശിധരൻ, ദീപ,  ഷിബു.എസ്, നെടിയവിള സജീവൻ എന്നിവർ സംസാരിച്ചു. ശൂരനാട് വടക്ക്  2410-ാം നമ്പർ നടുവിലേമുറി കണ്ണമം ശാഖയിൽ പഞ്ചായത്തുതല സമ്മേളനം  യൂണിയൻ പ്രസിഡന്റ് ആർ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ബ്രഹ്മശ്രീ അസ്പർശാനന്ദ സ്വാമികൾ  അനുഗ്രഹ പ്രഭാഷണം നടത്തി . പഞ്ചായത്തുതല ചെയർമാൻ തഴവാവിള ദിവാകരൻ അധ്യക്ഷനായി. യോഗം ഡയറക്ടർ ബോർഡ് അംഗം വി.ബേബികുമാർ , കൗൺസിലർമാരായ അഡ്വ. ഡി.സുധാകരൻ, പ്രേം ഷാജി , ആർ.സുഗതൻ ,

സുഭാഷ ചന്ദ്രൻ , ദിവ്യ. എ എന്നിവർ സംസാരിച്ചു.