ശബരിമല.നെയ് തേങ്ങയെന്ന് കരുതി ഭക്തൻ അബദ്ധത്തിൽ ആഴിയിലേക്ക് വലിച്ചെറിഞ്ഞ മൊബൈൽ ഫോൺ അഗ്നി രക്ഷാ സേനയുടെ സമയോചിത ഇടപെടൽ മൂലം ഉടമയ്ക്ക് തിരികെ ലഭിച്ചു.ഫോണ്‍ എടുക്കാനുള്ള ശ്രമത്തിനിടെ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥന് പൊള്ളലേറ്റു.
കിളിമാനൂർ പള്ളിക്കൽ സ്വദേശി അഖിൽ രാജിന്റെ മുപ്പതിനായിരം രൂപയോളം വില വരുന്ന മൊബൈൽ ഫോണാണ് അഗ്നിരക്ഷാ സേനയുടെ ഇടപെടൽ മൂലം ആഴിയിൽ നിന്നും വീണ്ടെടുത്തത്. ഫയർ ഓഫീസറായ വി സുരേഷ് കുമാറിനാണ് പൊള്ളലേറ്റത്. ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെ ആയിരുന്നു സംഭവം.