മലയാളി വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Advertisement

പാലക്കാട്.പൊള്ളാച്ചി ശ്രീ സരസ്വതി ത്യാഗരാജ കോളേജില്‍ മലയാളി വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഒന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥി തൃശൂര്‍ സ്വദേശി വിഷ്ണുവിനെയാണ് ഹോസ്റ്റല്‍ മുറിയില്തൂ‍ങ്ങി മരിച്ച നിലയില്‍ കണ്ടത്.വിഷ്ണുവിനെ ആശുപത്രിയിലെത്തിക്കാന്‍ അധികൃതര്‍ വൈകിയെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു.


ഇന്ന് രാവിലെയാണ് കോളേജിലെ ഹോസ്റ്റല്‍ മുറിയില്‍ ഒന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥി വിഷ്ണുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.സഹപാഠികളാണ് ആദ്യം വിവരമറിഞ്ഞത്.ഉടനെ ഹോസ്റ്റല്‍ വാര്‍ഡനേയും കോളേജ് അതികൃതരേയും വിവരമറിയിച്ചെങ്കിലും ഉടന്‍ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാനോ പൊലീസിനെ അറിയിക്കാനോ കോളേജ് അതികൃതര്‍ തയ്യാറായില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ പരാതി

10.50ഓടെയാണ് പൊലീസ് സംഭവസ്ഥലത്തെത്തിയത്.ആതമഹത്യാക്കുറിപ്പോ മറ്റ് വിവരങ്ങളോ ഇതുവരെ ലഭ്യമായിട്ടില്ല.പൊലീസെത്തി വിദ്യാര്‍ത്ഥികളോട് സംസാരിച്ച ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്.