ഡോ.ആര്‍എസ് രാജീവിന്‍റെ”ഏകാന്തതയിൽ ഒരു ബുദ്ധൻ” പ്രകാശനം തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ ഇന്ന്

Advertisement

തൃശ്ശൂർ . ഹോൺബിൽ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ഡോ.ആര്‍എസ് രാജീവിന്‍റെ “ഏകാന്തതയിൽ ഒരു ബുദ്ധൻ” എന്ന പുസ്തകത്തിൻറെ പ്രകാശനം സാഹിത്യ അക്കാദമി ഹാളിൽ ഇന്ന്(8-12) രാവിലെ 10 മണിക്ക് നടക്കും.

പ്രശസ്ത കവി രാവുണ്ണി അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ വച്ച് സാഹിത്യ അക്കാദമി വൈസ് പ്രസിഡൻറ് അശോകൻ ചരുവിൽ പ്രകാശന കർമ്മം നിർവഹിക്കുകയും അക്കാദമി സെക്രട്ടറി സിപി അബൂബക്കർ പുസ്തകം സ്വീകരിക്കുകയും ചെയ്യും.എൻ.രാജൻ മുഖ്യപ്രഭാഷണം നടത്തും.കെ.ഉണ്ണികൃഷ്ണൻ,ശ്രീജ നടുവം,പീയാർകെ ചേനം എന്നിവര്‍ പങ്കെടുക്കും.