നരബലിക്കിരയായ റോസ്‌ലിയുടെ മകളുടെ ഭർത്താവ് തൂങ്ങിമരിച്ച നിലയിൽ

Advertisement

വടക്കാഞ്ചേരി: ഇലന്തൂരിൽ നരബലിക്കിരയായ റോസ്‌ലിയുടെ മകളുടെ ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ എങ്കക്കാടുള്ള വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കട്ടപ്പന വട്ടോളി വീട്ടിൽ ബിജുവാണ് (44) മരിച്ചത്. ഭാര്യ മഞ്ജു വർഗീസ് എറണാകുളത്തെ വീട്ടിലേക്ക് മകനുമായി പോയിരുന്നതിനാൽ ബിജു വീട്ടിൽ തനിച്ചായിരുന്നു.

റോസ്‌ലിന്റെ മൃതദേഹം ‌അടുത്തിടെയാണ് കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് ബന്ധുക്കൾക്ക് കൈമാറിയത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് ഏറ്റുവാങ്ങി സംസ്കരിച്ചത്. റോസ്‌ലിന്റെ മക്കളായ മഞ്ജുവും സഞ്ജുവുമാണ് മൃതദേഹം ഏറ്റുവാങ്ങിയത്.