കൊച്ചി. ഷെഫീക്കിന്റെ സന്തോഷമെന്ന സിനിമയുമായി ബന്ധപ്പെട്ട നടന് ബാലയുടെ ആരോപണങ്ങള്‍ തളളി ഉണ്ണി മുകുന്ദന്. സിനിമയില്‍ പ്രവര്‍ത്തിച്ച എല്ലാവർക്കും പ്രതിഫലം നല്‍കിയെന്നും, ആരോപണങ്ങൾ തെറ്റെന്നും ഉണ്ണിമുകുന്ദൻ പറഞ്ഞു.
ഷെഫീഖിന്റെ സന്തോഷമെന്ന സിനിമയുടെ നിർമാതാവായ ഉണ്ണിമുകുന്ദനെതിരെ നടൻ ബാല ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത് ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ്,. ചിത്രവുമായി ബന്ധപ്പെട്ട സ്ത്രീകൾ ഒഴികെ മറ്റാർക്കും പ്രതിഫലം ലഭിച്ചില്ലെന്നായിരുന്നു ആരോപണം. തന്നെയും അണിയറപ്രവർത്തകരേയും കബളിപ്പിച്ച ഉണ്ണിമുകുന്ദൻ ഒന്നരക്കോടിയുടെ കാർ വാങ്ങിയെന്നും ബാല ആരോപിച്ചിരുന്നു. എന്നാൽ, ആരോപണങ്ങൾ നിഷേധിച്ച ഉണ്ണിമുകുന്ദൻ ഛായാഗ്രാഹകന്‍ മാത്രം ഏഴുലക്ഷം രൂപ പ്രതിഫലം നല്‍കിയെന്ന് വ്യക്തമാക്കി. ബാലയ്ക്ക് പ്രതിഫലമായി 2 ലക്ഷം രൂപയാണ് നൽകിയത്. ഓരോ ദിവസവും 10,000 രൂപ വച്ചാണ് പ്രതിഫലം നൽകിയത്. ഇതിന്റെ തെളിവുകളും ഉണ്ണിമുകുന്ദൻ പുറത്തുവിട്ടു.
ബാലയ്ക്ക് ഡബിങ് പൂര്‍ത്തിയാക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടായിരുന്നതിനാൽ, മിമിക്രി ആർട്ടിസ്റ്റുകളെ വച്ചാണ് ഡബിങ് ചെയ്തത്. ചിത്രം OTTയിലെത്തുമ്പോൾ ഇക്കാര്യം ബാല വിശദീകരിക്കണമെന്നും ഉണ്ണിമുകുന്ദൻ ആവശ്യപ്പെട്ടു.