ആലപ്പുഴ കടപ്പുറത്ത് പോലീസുദ്യോഗസ്ഥന്റെ മൃതദേഹം കരയ്ക്കടിഞ്ഞു; ആത്മഹത്യയെന്ന് സംശയം

Advertisement

ആലപ്പുഴ :കടപ്പുറത്ത് പോലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം കരയ്ക്കടിഞ്ഞ നിലയിൽ. എ ആർ ക്യാമ്പിലെ എ എസ് ഐ ഫെബി ഗോൺസാലസിന്റെ മൃതദേഹാണ് കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം വരെ ഇദ്ദേഹം ആലപ്പുഴ ക്യാമ്പിലുണ്ടായിരുന്നു. കാഞ്ഞിരംചിറ സ്വദേശിയാണ് ഫെബി

രാവിലെ എട്ടരയോടെയാണ് ഫെഡിയുടെ മൃതദേഹം കടപ്പുറത്ത് അടിഞ്ഞത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ക്യാമ്പിലെന്തെങ്കിലും പ്രശ്‌നമുള്ളതായി അറിയില്ലെന്നും പോലീസ് അറിയിച്ചു.