കൊല്ലം. ആൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ 14ാമത് കൽക്കട്ട ദേശീയ സമ്മേളനത്തിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനത്തിന് കൊല്ലം വേദിയാകും. 2023 ഫെബ്രുവരി 25, 26 തീയതികളിൽ കൊല്ലം സി.കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ സംസ്ഥാനത്തെ വിവിധ ബാർ അസോസിയേഷനുകളിൽ നിന്ന് അഞ്ഞൂറോളം പ്രതിനിധികൾ പങ്കെടുക്കും.സംസ്ഥാന സമ്മേളനം വിജയപ്പിക്കാനുള്ള സ്വാഗതസംഘം കൊല്ലം രൂപീകരണ യോഗം തേവള്ളി രാമവർമ്മ ക്ളബ്ബിൽ നടന്നു.
അഡ്വക്കേറ്റ് ജനറൽ കെ.ഗോപാലകൃഷ്ണക്കുറുപ്പ്,സിപിഎം ജില്ലാ സെക്രട്ടറി എസ്.സുദേവൻ,അഡ്വ.കെ.സോമപ്രസാദ്, അഡ്വഃപാരിപ്പള്ളി.ആർ. രവീന്ദ്രൻ, അഡ്വ.ഇ.കെ. നാരായണൻ,അഡ്വഃ സി.പി.പ്രമോദ്,കൊല്ലം മേയർ അഡ്വഃ വി.രാജേന്ദ്രബാബു, അഡ്വഃ ഓച്ചിറ എൻ.അനിൽകുമാർ,അഡ്വഃ കെ.പി. സജിനാഥ് തുടങ്ങിയവർ സംസാരിച്ചു.കെ.സോമപ്രസാദ് ചെയർമാനും പി.കെ ഷിബു ജനറൽ കൺവീനറായും 501 അംഗ സ്വാഗതസംഘം രൂപീകരിച്ചു.