അട്ടപ്പാടി കടുകുമണ്ണ ഊരിലെ സുമതിക്കും കുഞ്ഞിനും നടനും മുന്‍ എംപിയുമായ സുരേഷ് ഗോപിയുടെ സമ്മാനമെത്തി ,ഊരുകാര്‍ സുമതിയെ ചുമന്നുകൊണ്ടു പോയ വഴിയേ നടന്ന് വിവരം അറിയിക്കാന്‍ നിര്‍ദ്ദേശം

Advertisement

അട്ടപ്പാടി. പ്രസവത്തിന് തൊട്ടുമുന്‍പ് വലിയ യാതനകള്‍ നേരിടേണ്ടി വന്ന അട്ടപ്പാടി കടുകുമണ്ണ ഊരിലെ സുമതിക്കും കുഞ്ഞിനും നടനും മുന്‍ എംപിയുമായ സുരേഷ് ഗോപിയുടെ സമ്മാനമെത്തി.സുമതിയും ഭര്‍ത്താവ് മുരുകനും നേരിട്ട പ്രയാസങ്ങള്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞ സുരേഷ് ഗോപി തന്റെ സ്‌നേഹസമ്മാനങ്ങള്‍ കുഞ്ഞിനരികിലെത്തിക്കാന്‍ ബിജെപി മുന്‍വക്താവ് സന്ദീപ് വാര്യരെ ചുമതലപ്പെടുത്തുകയായിരുന്നു.


അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെത്തിയാണ് സുരേഷ് ഗോപിയുടെ നിര്‍ദേശപ്രകാരം ബിജെപി മുന്‍ വക്താവ് സന്ദീപ് വാര്യര്‍ താരം കൊടുത്തയച്ച സമ്മാനങ്ങള്‍ അമ്മക്കും കുഞ്ഞിനും കൈമാറിയത്.സുരേഷ് ഗോപി സുമതിയോടും ഭര്‍ത്താവ് മുരുകനോടും വീഡിയോകോള്‍ സുഖവിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

തുടര്‍ന്ന് സുമതിയെ ആംബുലന്‍സിനരികിലെത്തിച്ച അതേ വഴിയിലൂടെ സന്ദീപ് വാര്യരും സംഘവും ഊരിലേക്ക് തിരിച്ചു.ഊര് നിവാസികള്‍ അനുഭവിക്കുന്ന പ്രയാസങ്ങളും ദുരിതവും നിസ്സാരവല്‍ക്കരിക്കാനുളള ശ്രമം മനുഷ്യത്വരഹിതമാണെന്ന് സന്ദീപ് വാര്യര്‍ പ്രതികരിച്ചു

രണ്ടരമണിക്കൂറിലധികം നടന്നാണ് സംഘം കടുകുമണ്ണ ഊരിലെത്തിയത്.ഊര് നിവാസികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ കേന്ദ്രത്തിന്റെ ശ്രദ്ധയിലേക്കെത്തിക്കാന്‍ പരിശ്രമിക്കുമെന്നും സംഘം ഉറപ്പ് നല്‍കി