ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു; എംഎൽഎയ്ക്കും ഭാര്യയ്ക്കും എതിരെ കേസ്

Advertisement

ആലപ്പുഴ: എൻസിപി വനിതാ വിഭാഗം ആലപ്പുഴ ജില്ലാ പ്രസിഡന്റിനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന പരാതിയിൽ തോമസ് കെ.തോമസ് എംഎൽഎയ്ക്കും ഭാര്യയ്ക്കുമെതിരെ കേസ്. പട്ടികജാതി പീഡന നിരോധന നിയമപ്രകാരമാണ് ഹരിപ്പാട് പൊലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞയാഴ്ച ഹരിപ്പാട് നടന്ന എൻസിപി ഫണ്ട് സമാഹരണ യോഗത്തിൽവച്ച് ആക്ഷേപിച്ചുവെന്നാണ് കേസ്. എംഎൽഎ ഒന്നാം പ്രതിയും ഭാര്യ ഷെർളി തോമസ് രണ്ടാം പ്രതിയുമാണ്.

ഹരിപ്പാട് മണ്ഡലത്തിൽ അല്ലാത്ത പ്രവർത്തകർ പുറത്തു പോകണമെന്ന് മഹിളാ നേതാവ് ആവശ്യപ്പെട്ടതിനെ ചൊല്ലിയാണ് തർക്കം തുടങ്ങിയത്. പാർട്ടിയിലെ ഗ്രൂപ്പിസമാണ് പരാതിക്കടിസ്ഥാനമെന്ന് ഒരു വിഭാഗം പറയുന്നു. എംഎൽഎയും ജില്ലാ പൊലീസ് മേധാവിക്ക് നേരത്തെ പരാതി നൽകിയിരുന്നു.