പാലക്കാട് .ചിറ്റൂരില്‍ 11 വയസുകാരിയെ സിനിമാതീയ്യറ്ററില് കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ സ്കൂള്‍ ബസ് ജീവനക്കാരന് അറസ്റ്റില്‍. 60 വയസുള്ള രാജഗോപാലനാണ് പെണ്‍കുട്ടിയെ തീയ്യറ്ററില്വെച്ച് പീഡിപ്പിച്ചത്.പ്രതിയെ ചിറ്റൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു
സ്കൂള്‍ ബസിലെ ക്ലീനറായ രാജഗോപാലന്‍.രണ്ടു മാസമായി ഇതേ ബസില്‍ പോയിവരുന്ന പെണ്‍കുട്ടിയെ വശത്താക്കുകയും സിനിമയ്ക്ക് കൊണ്ടു പോകാമെന്ന് പറഞ്ഞ് സ്കൂളില്‍ നിന്ന് ഇറക്കുകയുമായിരുന്നു.ചിറ്റൂരിലെ കൈരളി തിയറ്ററിലേക്കാണ് പെണ്‍കുട്ടിയേയും കൊണ്ട് പ്രതി വന്നത്. സിനിമ പ്രദര്‍ശിപ്പിക്കുന്നതിനിടെയാണ് പീഡിപ്പിച്ചത്.പ്രതിയുടെ അസ്വാഭാവിക പെരുമാറ്റം സമീപത്ത് ഇരുന്നയാളുടെ ശ്രദ്ധയില്‍ പെടുകയും ചിറ്റൂര്‍ പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.
പൊലീസ് തിയറ്ററിലെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു . അച്ഛനോടെന്ന പോലെയുള്ള അടുപ്പാണ് രാജഗോപാലിനോട് പെണ്‍കുട്ടിക്ക് ഉണ്ടായിരുന്നത്. ഇത് മുതലെടുത്താണ് പ്രതി പെണ്‍കുട്ടിയെ വശത്താക്കിയത്.ഇയാളെ കുറിച്ച് സമാനമായ പരാതികള്‍ ഉണ്ടോയെന്ന് പൊലീസ് പരിശോധിച്ചു വരികയാണ്.