ഇന്ദ്രന്‍സിന്‍റെ ഹൊറര്‍ സൈക്കോ ത്രില്ലര്‍ ‘വാമനന്‍’ നാളെ മുതല്‍

Advertisement

തിരുവനന്തപുരം:ഇന്ദ്രൻസ് നായകനായി എത്തുന്ന ഹൊറർ സൈക്കോ ത്രില്ലർ ‘വാമനൻ’ വെള്ളിയാഴ്ച മുതൽ തിയേറ്ററുകളിലേക്ക്. നൂറിലധികം തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. മൂവി ഗ്യാങ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ അരുൺ ബാബു നിർമ്മിച്ച് എ ബി ബിനിൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു റിസോർട്ട് മാനേജരുടെ വേഷത്തിലാണ് ഇന്ദ്രൻസ് എത്തുന്നത്. 
വാമനൻ എന്ന വ്യക്തിയുടെ ജീവിതത്തിൽ സംഭവിക്കുന്ന അസാധാരണ സംഭവങ്ങളിലൂടെയാണ് ചിത്രം കടന്ന് പോകുന്നത്. വാമനൻ കുടുംബത്തോടൊപ്പം പുതുതായി വാങ്ങിയ വീട്ടിലേക്ക് താമസം മാറുന്നിടത്താണ് ചിത്രം ആരംഭിക്കുന്നത്. ശേഷം അവിടെ നടക്കുന്ന അസാധാരണമായ സംഭവങ്ങൾ അദ്ദേഹത്തിന്‍റെ ജീവിതത്തിൻ്റെ ഗതി മാറ്റിമറിക്കുന്നു.
സീമ ജി നായർ, ബൈജു, നിർമ്മൽ പാലാഴി, സെബാസ്റ്റ്യൻ, ദിൽഷാന ദിൽഷാദ്, അരുൺ ബാബു, ജെറി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

Advertisement