അന്താരാഷ്ട്ര അറബി ഭാഷ ദിനാചരണം’ അടൂർ പ്രകാശ് എംപി ഉദ്‌ഘാടനം ചെയ്യും

Advertisement

കാര്യവട്ടം: കേരള സർവകലാശാല അറബി വിഭാഗം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര അറബി ഭാഷ ദിനാചരണം കാര്യവട്ടം ക്യാംപസിൽ ശനി രാവിലെ പത്ത് മണിക്ക് അടൂർ പ്രകാശ് എം. പി ഉദ്‌ഘാടനം ചെയ്യും. അറബി വകുപ്പ് പൂർവ വിദ്യാർത്ഥി സംഘടന ഏർപ്പെടുത്തിയ സയ്യിദ് അബ്ദുർ റഹ്മാൻ അസ്ഹരി പുരസ്കാരം പ്രൊഫ. അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരിക്ക് നൽകും. അറബി ഭാഷ ദിനവുമായി ബന്ധപ്പെട്ട് വകുപ്പ് സംഘടിപ്പിക്കുന്ന പ്രഭാഷണം ഹകീം ഫൈസി നിർവഹിക്കും. സർവകലാശാല സിൻഡിക്കേറ്റ് അംഗം പ്രൊഫ. ഗോപ് ചന്ദ്രൻ, രജിസ്ട്രാർ പ്രൊഫ. അനിൽ കുമാർ , ഡോ. എ .നിസാറുദീൻ, ഡോ .എ .ഉബൈദ് തുടങ്ങിയവർ സംബന്ധിക്കും. അറബി ഭാഷ ദിനാചരണത്തിന്റെ ഭാഗമായി പൂർവ വിദ്യാർത്ഥി സംഗമം, സംസ്ഥാന തല ക്വിസ് മത്സരം തുടങ്ങിയ പരിപാടികൾ നടക്കും .