വൈപ്പിനിൽ സ്വകാര്യ ബസിടിച്ച് വ്യാപാരി മരിച്ചു

Advertisement

കൊച്ചി.വൈപ്പിനിൽ സ്വകാര്യ ബസിടിച്ച് ഒരാൾ മരിച്ചു. റോഡ് മറികടക്കുന്നതിനിടയിൽ സ്വകാര്യ ബസിടിച്ച് പത്ര ഏജന്റ് കൂടിയായ വ്യാപാരി മരണമടഞ്ഞു.

68 വയസ്സുള്ള ജോഷിയാണ് മരിച്ചത്. അയ്യമ്പിള്ളി ഗവ: ആശുപത്രി പടിയിൽ കച്ചവടം നടത്തുന്ന മനപ്പിള്ളി ഈട്ടുമ്മൽ കടക്ക് മുൻപിൽ വെച്ചായിരുന്നു അപകടം. കട പൂട്ടി റോഡിന്റെ മറുഭാഗത്ത് നിന്നും സൈക്കിൾ എടുക്കാൻ റോഡ് ക്രോസ് ചെയ്യുന്നതിനിടയിലാണ് ബസ് ഇടിച്ചത്.

ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.

Advertisement