മേടക്കൂർ:( അശ്വതി ,ഭരണി, കാർത്തിക 1/4)
മേടം രാശിക്കാരുടെ അധിപന്‍ ചൊവ്വയാണ്.കഴിഞ്ഞ വർഷത്തേക്കാൾ മികച്ച കാലമാണിത്. ആദ്യപാദത്തിൽ തന്നെ തൊഴിൽ രംഗത്തെ ബുദ്ധിമുട്ടുകൾ ഒഴിവാകും. വരുമാനം വർധിക്കും. ഈ സമയം സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ദീർഘകാലമായി കാത്തിരുന്ന പലകാര്യങ്ങളും നടക്കും. പുതിയ ജോലിയിൽ പ്രവേശിക്കാൻ സാധിക്കും. തീർഥയാത്ര ചെയ്യും.മക്കൾക്ക് വേണ്ടിയുള്ള ചെലവുകൾ വർധിക്കും.വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അനുകൂല ഫലമാണ് ഉണ്ടാവുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് വിദേശത്ത് പഠിക്കുന്നതിനുള്ള സാധ്യതയുണ്ട്. 2023-ല്‍ തുടക്ക സമയം ഈ രാശിക്കാര്‍ക്ക് സന്തോഷം നിറഞ്ഞതായിരിക്കും.
പങ്കാളിയോടൊപ്പം സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. ചൊവ്വയുടെ സ്ഥാനം ശുഭമായതു കൊണ്ട് തന്നെ ഇവര്‍ക്ക് സ്‌നേഹത്തിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നില്ല. എന്നാല്‍ ദേഷ്യം അല്‍പം നിയന്ത്രിക്കേണ്ടതുണ്ട്. സംസാരവും പ്രവൃത്തിയും അല്‍പം ശ്രദ്ധിച്ച് വേണം. കാരണം ഇത് പലപ്പോഴും പ്രശ്‌നങ്ങളില്‍ നിങ്ങളെ കൊണ്ട് ചെന്നെത്തിക്കും. ബന്ധങ്ങളില്‍ ഇത് സമ്മര്‍ദ്ദവും പിരിമുറുക്കവും ഉണ്ടാക്കുന്നു .ശനിയുടെ രാശിമാറ്റം മികച്ച ഫലങ്ങള്‍ നല്‍കുന്നു. ഇത് സാമ്പത്തികപുരോഗതി ഉണ്ടാക്കുന്നു. ശനി നിങ്ങളുടെ പത്താം ഭാവത്തില്‍ നിന്ന് പതിനൊന്നാം ഭാവത്തിലേക്ക് നീങ്ങും. അതിനുശേഷം, കാര്യങ്ങള്‍ ഒന്നു കൂടി മെച്ചപ്പെടുന്നു.
ഇടവക്കൂർ:( കാർത്തിക3/4, രോഹിണി, മകയിരം1/2)
ഇടവം രാശിക്കാരുടെ എല്ലാ സ്വപ്നങ്ങളും സഫലമാകും. പുതിയ വീടും വാഹനവും വാങ്ങാനുള്ള സാധ്യത കൂടുതലാണ്. വസ്തുവിന്റെ കാര്യത്തിൽ വലിയ നേട്ടം ഉണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ശനിയുടെ പ്രത്യേക കൃപയുണ്ടാകും. വിവാഹത്തിനായി കാത്തിരിക്കുന്നവർക്ക് ഇപ്പോൾ വിവാഹയോഗം ലഭ്യമാണ്. മക്കളുടെ നേട്ടത്തിൽ അഭിമാനിക്കാൻ സാധിക്കും. ഒരുപാട് കാലമായി കാത്തിരുന്ന ചില കാര്യങ്ങൾ നേടാനാകും. വർഷത്തിന്റെ ആദ്യ പകുതി കഴിഞ്ഞാൽ തൊഴിൽ രംഗത്ത് ചില ബുദ്ധിമുട്ടുകൾ ഉണ്ടാവാൻ ഇടയുണ്ട്. സ്ഥലം മാറ്റത്തിനും സാധ്യത കാണന്നു.നിങ്ങളുടെ കഠിനാധ്വാനത്തിന് ഫലം കാണുന്ന വര്‍ഷം കൂടിയായിരിക്കും.
ഏപ്രില്‍ 22 വരെ പതിനൊന്നാം ഭാവത്തില്‍ വ്യാഴം നില്‍ക്കുന്നതിനാല്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടില്ല. പക്ഷേ പന്ത്രണ്ടാം ഭാവത്തില്‍ രാഹു നില്‍ക്കുന്നതിനാല്‍ അനാവശ്യ ചിലവുകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. വിദേശയാത്രക്കുള്ള അവസരം ഉണ്ട്. ബിസിനസുമായി ബന്ധപ്പെട്ടും ധാരാളം യാത്രകള്‍ നടത്തേണ്ടതായി വരുന്നു. ഈ വര്‍ഷം മെയ് മുതല്‍ ഓഗസ്റ്റ് വരെ നിങ്ങളുടെ വിദേശ യാത്രയ്ക്കുള്ള സാധ്യതകള്‍ വര്‍ദ്ധിക്കും.
എന്നാല്‍ സാമ്പത്തിക സ്ഥിതി അൽപം മോശമാകാനിടയുണ്ട്. ഏപ്രില്‍ 22 മുതല്‍, വ്യാഴം നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തില്‍ രാഹുവും സൂര്യനും ചേര്‍ന്ന് നില്‍ക്കുന്നതിനാല്‍ ചെയ്യുന്ന ഓരോ കാര്യത്തിലും അതീവ ശ്രദ്ധ പാലിക്കണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ പോലും ഭീഷണികള്‍ ഉണ്ടായേക്കാം. എന്നാല്‍ വര്‍ഷത്തിലെ അവസാന രണ്ട് മാസങ്ങള്‍, നവംബര്‍, ഡിസംബര്‍ നിങ്ങള്‍ക്ക് വളരെ നല്ല ഫലങ്ങള്‍ നല്‍കുന്നു.
മിഥുനക്കൂർ:( മകയിരം1/2, തിരുവാതിര, പുണർതം3/4)
മിഥുന രാശിക്കാർക്ക് വർഷത്തിന്റെ ആദ്യപാദത്തിൽ ശാരീരികമായും സാമ്പത്തികമായും അല്‍പം ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും.കാരണം ശുക്രനോടൊപ്പം എട്ടാം ഭാവത്തില്‍ ശനിയുടെ കാഠിന്യം ഉണ്ടാവുന്നു. ഇത് മാത്രമല്ല പന്ത്രണ്ടാം ഭാവത്തില്‍ ചൊവ്വയും നില്‍ക്കുന്നുണ്ട്. എന്നാല്‍ നിങ്ങള്‍ക്കുണ്ടാവുന്ന പല പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുന്ന ഒരു വര്‍ഷം കൂടിയാണ് 2023.
ജനുവരി 17-ന് ശനി എട്ടാം ഭാവത്തില്‍ നിന്ന് ഒന്‍പതാം ഭാവത്തിലേക്ക് പ്രവേശിക്കുന്നു. ഇത് ഭാഗ്യത്തെ ശക്തിപ്പെടുത്തുന്നു. അതൊടൊപ്പം തന്നെ പല തടസ്സങ്ങളും ഇല്ലാതാക്കുകയും ചെയ്യുന്നു.ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിന് സാധിക്കുന്നതോടൊപ്പം തന്നെ സാമ്പത്തിക പ്രതിസന്ധികളേയും ഇല്ലാതാക്കുന്നതിന് സാധിക്കുന്നു.
കർക്കടകക്കൂർ :(പുണർതം1/4, പൂയം, ആയില്യം)
കർക്കടക രാശിക്കാരുടെ പല ആഗ്രഹങ്ങളും ഈ വർഷം സഫലമാകും . ചൊവ്വ പതിനൊന്നാം ഭാവത്തില്‍ മകരം രാശിയിലേക്ക് പ്രവേശിക്കുന്നു. ഇതിന്റെ ഫലമായി സാമ്പത്തികമായ പല മാറ്റങ്ങളും ഉണ്ടാവുന്നു.
പുതിയ വാഹനം, പുതിയ വീട് വാങ്ങുക എന്ന സ്വപ്നം സഫലമാകും. ഈ പുതുവർഷം ജീവിതത്തിൽ ഒരുപാട് സന്തോഷങ്ങൾ ഉണ്ടാകും.
വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവർക്ക് ആഗ്രഹം നിറവേറും. ഭാഗ്യം കൊണ്ട് പല നേട്ടങ്ങളും ഉണ്ടാകുന്ന കാലമാണ്. ധനസ്ഥിതി മെച്ചപ്പെടും. പുണ്യകർമ്മങ്ങൾ അനുഷ്ഠിക്കാൻ സാധിക്കും. വർഷത്തിന്റെ രണ്ടാം പകുതിയിൽ അന്യനാട്ടിൽ കഴിയുന്നവർക്ക് ആഗ്രഹമുണ്ടെങ്കിൽ സ്വന്തം നാട്ടിലേക്ക് മടങ്ങി വരാൻ കഴിയും. അധ്വാന ഭാരം വർധിക്കും.
പ്രണയിക്കുന്നവര്‍ക്ക് ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ജനുവരി 17 മുതല്‍, ശനി എട്ടാം ഭാവത്തില്‍ പ്രവേശിച്ച് നിങ്ങളുടെ സ്വഭാവത്തില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നു.
മാനസിക സമ്മര്‍ദ്ദത്തില്‍ നിന്ന് മോചനം നേടാൻ സാധിക്കുന്നു.ഏപ്രില്‍ മാസത്തില്‍ വ്യാഴം ഒന്‍പതാം ഭാവത്തിലേക്ക് മാറുകയും രാഹുവും സൂര്യനും പത്താംഭാവത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു. ഈ സമയം ജോലിയില്‍ അതിശയകരമായ മാറ്റം അനുഭവപ്പെടാം. കരിയറില്‍ ഉയര്‍ച്ച നേടുന്നതിനും അതോടൊപ്പം തന്നെ സാമ്പത്തിക അഭിവൃദ്ധിയും കൈവരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പൊതുവേ മികച്ച സമയമാണ്
ചിങ്ങക്കൂർ:(മകം,പൂരം,ഉത്രം1/4)
വർഷത്തിന്റെ ആദ്യപാദം ദൈവാധീനം കുറഞ്ഞ കാലമായിരിക്കും. പല കാര്യങ്ങൾക്കും അവിചാരിതമായ തടസ്സങ്ങൾ ഉണ്ടാവും. എന്നാൽ പിന്നീട് പല ഭാഗ്യാനുഭവങ്ങളും ഉണ്ടാകും.സൂര്യന്റെയും ശനിയുടെയും അനുഗ്രഹം ഇവർക്ക് ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ചെയ്യും. ഉപരിപഠനത്തിന് അവസരം ലഭിക്കും. അപവാദം കേൾക്കാനിടയുള്ള കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ശ്രദ്ധിക്കുക. പുതിയ വീട്ടിലേക്ക് താമസം മാറും.
പുതിയ തൊഴിലവസരങ്ങൾ വന്നുചേരും. പെട്ടെന്ന് ധനം ലഭിക്കാൻ സാധ്യതയുണ്ട്. കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകും
സൂര്യനും ബുധനും ചേര്‍ന്ന് രൂപപ്പെടുന്ന ബുദ്ധാദിത്യയോഗം വിദ്യാര്‍ത്ഥികള്‍ക്ക് വളരെ അനുകൂലഫലം നൽകുന്നു. എന്നാല്‍ ചിങ്ങം രാശിക്കാര്‍ക്ക് ഏപ്രില്‍ നിര്‍ണായക മാസമായിരിക്കും. നിങ്ങള്‍ക്ക് സമ്പത്ത് നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ടാവുന്നു. ഈ മേഖലയില്‍ രാഹു വ്യാഴം സംയോഗത്തിന്റെ ഫലമായി ഉണ്ടാവുന്ന ഗുരുചണ്ഡലയോഗം കാരണം ദോഷമുണ്ടാവുന്നതിനാല്‍ പ്രധാന തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കണം. മെയ്-ഓഗസ്റ്റ് മാസങ്ങളില്‍ ഏതെങ്കിലും പ്രധാന ജോലികൾ ഏറ്റെടുക്കുന്നത് ഒഴിവാക്കുക. പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. എന്നാല്‍ ഓഗസ്റ്റിന് ശേഷം സംഭവിക്കുന്ന ഗ്രഹ സംക്രമണം നിങ്ങളില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. പക്ഷേ ഒന്‍പതാം ഭാവത്തിലെ രാഹു അപ്രതീക്ഷിതമായ സാമ്പത്തിക നഷ്ടം, ശാരീരിക അസ്വസ്ഥതകള്‍ എന്നിവക്കുള്ള സാധ്യത സൃഷ്ടിക്കുന്നു
കന്നിക്കൂർ:(ഉത്രം,അത്തം, ചിത്തിര 1/2)
2023 ഭൂമി, കെട്ടിടം എന്നിവയുമായി ബന്ധപ്പെട്ട് വലിയ ലാഭം കൊണ്ടുവരും.വസ്തുവിൽ നിക്ഷേപിക്കാം .ശനി വര്‍ഷത്തിന്റെ തുടക്കത്തില്‍ ശുക്രന്റെ അഞ്ചാം ഭാവത്തില്‍ ആണ് സ്ഥിതി ചെയ്യുന്നത്. ഇത് ജനുവരി 17 ന് ആറാം ഭാവത്തിലേക്ക് നീങ്ങുന്നതോടൊപ്പം തന്നെ പ്രണയ ബന്ധങ്ങള്‍ ശക്തമാക്കുകയും ചെയ്യുന്നു,
അവിവാഹിതരുടെ വിവാഹം നടക്കും. കൂടാതെ എതിരാളികളെ പരാജയപ്പെടുത്തുന്നതിനും വിജയം നേടുന്നതിനും ഉള്ള അനുകൂല സാഹചര്യങ്ങള്‍ ഒരുക്കുന്നു.
കരിയറില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ വരുന്നു .പല കാര്യങ്ങളും ആഗ്രഹിക്കുന്ന പോലെ നടക്കും. കുടുംബജീവിതം സന്തോഷകരമാണ്. പുതിയ സൗഹൃദങ്ങളും പാർട്ണർഷിപ്പുകളും സ്ഥാപിക്കും. ധാരാളം പണം കൈവശം വന്നുചേരും. ആഡംബര കാർ വാങ്ങാനുള്ള യോഗയുണ്ട്. വർഷത്തിന്റെ അവസാന പദത്തിൽ അപകട സാധ്യതയുള്ള കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കുക. പുതിയ സംരംഭങ്ങൾ ഒന്നും ഈ കാലത്ത് തുടങ്ങരുത്.ചെറിയ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്.
തുലാക്കൂർ:(ചിത്തിര 1/2, ചോതി, വിശാഖം3/4)
2023 തുലാം രാശിക്കാർക്ക് അനുഗ്രഹ കാലമായിരിക്കും.
ദീർഘകാലമായി അലട്ടികൊണ്ടിരുന്ന പല പ്രശ്നങ്ങൾക്കും അവസാനം ഉണ്ടാകും. വർഷത്തിന്റെ ആദ്യപാദം അത്ര മെച്ചമല്ല. അവിവാഹിതരുടെ വിവാഹം നടക്കും. പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കാനും സാധ്യത ഉണ്ട്. ഉദ്യോഗാർഥികൾക്ക് ജോലി ലഭിക്കും. വലിയ വീട്, വാഹനം എന്നിവയ്ക്ക് ഈ വർഷം യോഗമുണ്ട്. ചിലർ പുതിയ വീട്ടിലേക്ക് താമസം മാറും. അകലെ കഴിയുന്നവർക്ക് വീടിനടുത്തേക്ക് സ്ഥലംമാറ്റം പ്രതീക്ഷിക്കാം.
ജീവിതത്തിൽ സന്തോഷങ്ങൾ വർദ്ധിക്കും. ശമ്പള വർദ്ധനവ്, സ്ഥാനക്കയറ്റം എന്നിവയ്ക്കും അവസരമുണ്ട്. ഭർത്താവ്/ഭാര്യ, കുട്ടികൾക്കിടയിൽ സ്നേഹം വർദ്ധിക്കും.
ജനുവരി 17 ന് യോഗകാരക ഗ്രഹമായ ശനി നാലാമത്തെ ഭാവത്തില്‍ നിന്ന് അഞ്ചാം ഭാവത്തിലേക്ക് നീങ്ങുന്നു. ഇതിന്റെ ഫലമായി ദാമ്പത്യ ബന്ധങ്ങളില്‍ ചെറിയ രീതിയിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിന് സാധ്യതയുണ്ട്. എന്നാല്‍ ഈ സമയം പങ്കാളിയോട് വിശ്വസ്തതയോടെ പെരുമാറുകയാണെങ്കില്‍ ഇത് നിങ്ങള്‍ക്ക് ഭാഗ്യം നല്‍കുന്നു. പിന്നീട് ശനി ഏഴാം ഭാവത്തിലേക്ക് നീങ്ങുമ്പോള്‍ ദാമ്പത്യ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നു , വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷം കഠിനമായിരിക്കും. വളരെയധികം കഠിനാധ്വാനം ചെയ്യേണ്ടതായി വരുന്നു. അത് മാത്രമല്ല ഈ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുകയും ചെയ്യുന്നു.
വൃശ്ചികക്കൂർ:( വിശാഖം 1/4,അനിഴം,തൃക്കേട്ട)
ഗുണദോഷ സമ്മിശ്രമായിട്ടുള്ള വർഷം ആണിത്. സ്ഥാനക്കയറ്റം ലഭിക്കാൻ ഇടയുണ്ട്. തീർഥയാത്രയിൽ പങ്കെടുക്കും. മക്കളെ കൊണ്ട് സന്തോഷിക്കാൻ അവസരം ലഭിക്കും. വർഷാവസാനം സാമ്പത്തിക ഞെരുക്കത്തിന് ഇടയുണ്ട്. ആരോഗ്യം ശ്രദ്ധിക്കുക.ശനി മൂന്നാമത്തേയും അഞ്ചാമത്തേയും ഭാവങ്ങളില്‍ ആണ് നില്‍ക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഭാഗ്യ ഫലം സൂചിപ്പിക്കുന്നു. ബിസിനസില്‍ വളരെധികം നേട്ടങ്ങള്‍ ഇതിലൂടെ ഉണ്ടാകാനിടയുണ്ട്.
പുതിയ സംരംഭങ്ങൾ ഈ വർഷം ആരംഭം ആണ് നല്ലത്. പല കാര്യങ്ങളും നടക്കാൻ ഒത്തിരി പരിശ്രമിക്കേണ്ടി വരും.
വാഹനം വാങ്ങണമെന്ന് ഏറെ നാളായി സ്വപ്നം കണ്ടിരുന്നവരുടെ സ്വപ്നം സഫലമാകും. പ്രതീക്ഷിച്ചതിലും മികച്ച വാഹനം വാങ്ങും. 2023 നിക്ഷേപത്തിന് നല്ല വർഷമായിരിക്കും. ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്ന വൃശ്ചിക രാശിക്കാർക്ക് ഈ വർഷം വളരെ ലാഭകരമായ വർഷമായിരിക്കും .
പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. കുട്ടികളെക്കുറിച്ച് മാതാപിതാക്കള്‍ അഭിമാനം കൊള്ളുന്നു. ഏപ്രില്‍ 22 ന്, വ്യാഴം ആറാമത്തെ ഭവനത്തില്‍ രാഹുവും സൂര്യനും ചേര്‍ന്ന് സ്ഥിതി ചെയ്യുന്നു. ഈ സമയം ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. വയറിലെ പ്രശ്‌നങ്ങള്‍, പൊണ്ണത്തടി, കൊളസ്‌ട്രോള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ എല്ലാം തന്നെ ശ്രദ്ധിക്കണം. ഒക്ടോബര്‍ 30-ന് ശേഷം രാഹു രാശി മാറി അഞ്ചാം ഭാവത്തിലേക്ക് പ്രവേശിക്കുകയും വ്യാഴം ആറാം ഭാവത്തില്‍ നില്‍ക്കുകയും ചെയ്യുമ്പോൾ നിങ്ങളുടെ പല പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുന്നു. വിദേശത്തേക്ക് പോവുന്നതിനുള്ള ഭാഗ്യം വന്നു ചേരും.
ധനുക്കൂർ:( മൂലം ,പൂരാടം ,ഉത്രാടം1/4)
ദീർഘകാലമായി അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും.ധനു രാശിക്കാര്‍ക്ക് ശനി രണ്ടാം ഭാവത്തിലാണ് നില്‍ക്കുന്നത്. അതുകൊണ്ട് തന്നെ ഇത് ധനു രാശിക്കാര്‍ക്ക് പല വിധത്തിലുള്ള ഭാഗ്യ ഫലങ്ങളും നല്‍കുന്നു. ജനുവരി 17 ന്, ശനി മൂന്നാം ഭാവത്തിലേക്ക് മാറുന്നതിന്റെ ഫലമായി നിങ്ങളുടെ ശക്തിയും ധൈര്യവും വര്‍ദ്ധിക്കുന്നു.സ്ഥാനക്കയറ്റവും സാമ്പത്തിക നേട്ടവും പ്രതീക്ഷിക്കാം. വിദ്യാർഥികൾ പഠനത്തിൽ ഉത്സാഹം പ്രകടിപ്പിക്കും. പുതിയ വീട് സ്വന്തമാക്കും. കുടുംബത്തിൽ ശാന്തിയും സമാധാനവും നിലനിൽക്കും. ഉദ്യോഗാർത്ഥികൾക്ക് ജോലിയിൽ പ്രവേശിക്കാനാവും. കുടുംബത്തിൽ ഒരു സന്തതി പിറക്കാനും ഇടയുണ്ട്.
സ്വന്തം പരിശ്രമത്തിലൂടെ ജീവിതത്തില്‍ ഉയരത്തിലെത്തുന്നതിന് സാധിക്കുന്നു. മാര്‍ച്ച് 28 നും ഏപ്രില്‍ 27 നും ഇടയില്‍ രാശിയുടെ അധിപനായ ബൃഹസ്പതി നിങ്ങളുടെ ജോലിയില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ സൃഷ്ടിക്കാനും തടസ്സങ്ങള്‍ ഉണ്ടാകാനുംസാധ്യതയുണ്ട്. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ ഇക്കാലത്ത് അനുഭവപ്പെടാം. ഈ വർഷം പൂർവ്വിക സ്വത്ത് കൈവശം വന്നുചേരും.
മകരക്കൂർ :(ഉത്രാടം3/4, തിരുവോണം, അവിട്ടം1/2)
2022 പോലെ തന്നെ ആയിരിക്കും ഈ വർഷത്തിന്റെ ആദ്യ പാദം. പുതിയ വാഹനത്തിന് യോഗം തെളിയും. കുടുംബജീവിതം സന്തോഷകരമാകും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. പുതിയ വരുമാന മാർഗ്ഗങ്ങൾ കണ്ടെത്തും. .
ശനി രണ്ടാമത്തെ ഭാവത്തില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ സാമ്പത്തിക സ്ഥിതി മികച്ചതായി മാറുന്നു. വിവാഹക്കാര്യത്തില്‍ തീരുമാനമാകും. ഇത് കൂടാതെ സാമ്പത്തികമായി നേട്ടമുണ്ടാക്കുന്ന ഒരു വര്‍ഷം കൂടിയായിരിക്കും. വസ്തുവിന്റെ ക്രയവിക്രയത്തില്‍ നിന്ന് ലാഭം ലഭിക്കും. അഞ്ചാം ഭാവാധിപനായ ശുക്രന്‍ ഏപ്രില്‍ 2 മുതല്‍ മെയ് 2 വരെ അഞ്ചാം ഭാവത്തില്‍ തുടരുന്നു.
ആയതിനാൽ ഈ സമയം വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയമായിരിക്കും. മത്സരപ്പരീക്ഷകളില്‍ പല വിധത്തിലുള്ള നേട്ടങ്ങള്‍ ഉണ്ടായിരിക്കും. ആഗ്രഹിക്കുന്ന കാര്യം പഠിക്കുന്നതിന് സാധിക്കും . ഏപ്രില്‍ മാസത്തില്‍ വ്യാഴം നാലാം ഭാവത്തിലേക്ക് പ്രവേശിക്കുന്നതിനാല്‍ കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇത് പലപ്പോഴും ആത്മവിശ്വാസം കുറക്കുന്നു. മക്കളുടെ നേട്ടത്തിൽ സന്തോഷിക്കാൻ ആകും. വർഷാവസാനം കൂടുതൽ മികച്ചത് ആയിരിക്കും.
കുംഭക്കൂർ:(അവിട്ടം 1/2,ചതയം ,പൂരുരുട്ടാതി3/4)
കുംഭ രാശിക്കാര്‍ക്ക് ഈ വര്‍ഷം പുരോഗതിയുടെ വര്‍ഷമായിരിക്കും . വർഷാരംഭം പൊതുവേ നല്ലതാണ്. വിദ്യാർഥികൾക്ക് പരീക്ഷയിൽ ഉന്നത വിജയം നേടാനാകും. ഉപരിപഠനത്തിന് ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരങ്ങൾ ലഭിക്കും. സാമ്പത്തിക നില തൃപ്തികരമാണ്. എന്നാൽ ആദ്യ പാദം കഴിഞ്ഞാൽ കാര്യങ്ങൾക്ക് തടസ്സം ഉണ്ടാവാനും സാധ്യത ഉണ്ട്. ആരോഗ്യം ശ്രദ്ധിക്കുക. പ്രാർത്ഥനകൾ മുടങ്ങാതെ നടത്തുക. ബിസിനസ്സിൽ 2023 വർഷം നിങ്ങൾക്ക് വളരെ നല്ലതായിരിക്കും. സമാനതകളില്ലാത്ത ലാഭം ഉണ്ടാകും. ധാരാളം പുരോഗതിയും പണം നേടാനുള്ള അവസരങ്ങളും ലഭിക്കും. കുടുംബത്തിലെ എല്ലാവരുടെയും പിന്തുണയും സഹകരണവും ഉണ്ടാകും.
വാഹന യോഗം കാണപ്പെടുന്നു.
ഏപ്രില്‍ മാസത്തില്‍ വ്യാഴം മൂന്നാമത്തെ ഭവനത്തിലേക്ക് പ്രവേശിക്കുന്നു. ഈ സമയം നിങ്ങളുടെ സഹോദരങ്ങള്‍ക്ക് ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. യാത്രകള്‍ നടത്തേണ്ടതായി വരുന്നു.മാനസിക പിരിമുറുക്കത്തിന് സാധ്യതയുണ്ട്.
മീനക്കൂർ:(പൂരുരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
മീനം രാശിക്കാര്‍ക്ക് വര്‍ഷത്തിന്റെ തുടക്കം വളരെ അനുകൂല ഫലങ്ങള്‍ നല്‍കുന്നു. കാരണം നിങ്ങളുടെ രാശിയുടെ അധിപനായ വ്യാഴം സ്വന്തം രാശിയില്‍ തന്നെ തുടരുന്നു. ഇത് പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. എന്നിരുന്നാലും ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞ ഒരു വര്‍ഷമായിരിക്കും മീനം രാശിക്കാര്‍ക്ക് 2023. നഷ്ടപ്പെട്ട ചില സാധനങ്ങൾ തിരിച്ചു കിട്ടുന്ന വർഷമാണിത്. ബിസിനസ് ലാഭകരമാകും. അംഗീകാരങ്ങളും ബഹുമതികളും നേടാനാകും. ഏറ്റെടുക്കുന്ന ഏത് കാര്യത്തിലും വിജയിക്കാനിടയുണ്ട്. ജനുവരി 17 ന് ശേഷം ശനി പതിനൊന്നാം ഭാവത്തിലേക്ക് പ്രവേശിക്കും.
ഈ സമയത്ത് ചെറിയ രീതിയിലുള്ള പരിക്കുകള്‍, നേത്ര സംബന്ധമായ അസുഖങ്ങള്‍ എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്. അപ്രതീക്ഷിതമായ സാമ്പത്തിക ചിലവുകള്‍ ഉണ്ടാവുന്നു. മീനം രാശിയുടെ അധിപനായ വ്യാഴം ഏപ്രില്‍ 22 മുതല്‍ രണ്ടാം ഭാവത്തില്‍ പ്രവേശിക്കുന്നു. ഈ സമയം ഇവര്‍ക്ക് ഗുരുചണ്ഡാല യോഗം അനുഭവിക്കേണ്ടതായി വരുന്നു. മെയ് മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ വളരെയധികം ശ്രദ്ധിക്കണം. ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കാനിടയുണ്ട്. കുടുംബത്തില്‍ തര്‍ക്കങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ബിസിനസില്‍ വിവേകത്തോടെ പെരുമാറാൻ ശ്രദ്ധിക്കണം.
എന്നാൽ ഒക്ടോബര്‍ 30-ന് രാഹു നിങ്ങളുടെ രാശിയില്‍ പ്രവേശിക്കുകയും ജീവിതത്തില്‍ സാമ്പത്തിക പുരോഗതിയും ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് അവസാനവും ഉണ്ടാവുന്നു.
കുടുംബജീവിതം സന്തോഷകരമാകും. ചിലർക്ക് സ്ഥലംമാറ്റം ലഭിക്കാൻ ഇടയുണ്ട്. വർഷാവസാനം സാമ്പത്തിക സ്ഥിതി കൂടുതൽ മെച്ചമാകും. ആരോഗ്യ കാര്യത്തിൽ ഭയപ്പെടാനില്ല. പരീക്ഷയിൽ മികച്ച വിജയം നേടും. പല കാര്യങ്ങൾക്കും അലസത ഉണ്ടാകും.